രണ്ടാമത്തെ കുഞ്ഞിനെ കാണാന്‍ അമ്മായിയമ്മ വന്നില്ല – ഒന്നും മറച്ച് വെക്കാതെ
കരീന.
കഴിഞ്ഞ മാസമായിരുന്നു സെയ്ഫലീഖാന് കരീന ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് വാവകൂടി പിറന്നത്.എന്നാല്‍ ആ വാവയെ കാണാന്‍ ഇതുവരെ സെയ്ഫിന്റെ അമ്മ ഷര്‍മിള ടാക്കൂര്‍ വന്നില്ല എന്നാണ് പറയുന്നത്.അതിന് കാരണമായി കരീന കുറ്റം പറയുന്നത്
കൊറോണയെയാണ്.നൈസായി കുഞ്ഞിനെ കാണാന്‍ അമ്മായിയമ്മ വരാത്തതിനെ കുറിച്ച് പറഞ്ഞതിന് ശേഷം സോപ്പിട്ട് കുളിപ്പിച്ച് കിടത്തുന്നുമുണ്ട്.അതിങ്ങനെ അമ്മയെ കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ പരിഭ്രാന്തയാകും.അത്രയും മഹത്തായ
വ്യക്തിത്വത്തെ കുറിച്ചാണ് അവര്‍ എന്നോട് ചോദിക്കുന്നത്.എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ല.ഇതിഹാസമായ ഒരാളെ കുറിച്ച് എന്താണ് പറയുക.ഈ ഭൂമിയില്‍ ഏറ്റവും യോഗ്യയായ സ്ത്രീകളില്‍ ഒരാളാണ് എന്റെ ഭര്‍ത്താവിന്റെ മാതാവ് എന്നതില്‍ ഭാഗ്യവതിയാണ് ഞാന്‍.ഇത്രയേറെ സ്നേഹനിധിയായ ഒരു ഭര്തൃമാതാവനെ ലഭിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്.സ്വന്തം മക്കളെ മാത്രമല്ല പേരക്കുട്ടികളെയും മരുമക്കളെയും ആത്മാര്‍ത്ഥമായി അവര്‍ സ്നേഹിക്കുന്നു.ഈ കുടുംബത്തില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഹാപ്പിയാണ് .വളരെ വലിയ ബഹുമാനവും കരുതലും അമ്മയോടെനിക്കുണ്ട്.ഒരു കാര്യത്തില്‍ വിഷമമുണ്ട്.കോവിഡിന് മുമ്പ് അവരുമായി ധാരാളം സമയം ചിലവഴിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിന് കഴിയാത്തതില്‍ ഞങ്ങള്‍ നിരാശരാണ്.കുടുംബത്തിലെ ഏറ്റവും ചെറിയ ആളെ കാണാന്‍ അമ്മക്കിതുവരെ സാധിച്ചിട്ടില്ല.അമ്മയോടൊപ്പം സമയം ചിലവഴിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും കരീന കൂട്ടിച്ചേര്‍ക്കുന്നു.എല്ലാം കൂടി കേള്‍ക്കുമ്പോള്‍ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നത്.
ഫിലീം കോര്‍ട്ട്.