രാഹുലിന്റെ ചിതക്കരികില്‍ നടി സബി-ഇന്ന് നീ ഒരു പിടി ചാരമെന്ന് വിശ്വസിക്കാന്‍-
കാരണമറിയാതെ പലരും തലപുകക്കുകയാണ്.എന്നാലും ഒരാള്ക്കറിയുമായിരിക്കും.ആരും ഒന്നിനുമല്ലാതെ സ്വയം ഇല്ലാതാകില്ലല്ലൊ.ആ നിഗൂഢ സത്യം എന്നെങ്കിലും പുറത്ത് വരും.കഴിഞ്ഞ ദിവസമായിരുന്നു സഹ സംവിധായകന് രാഹുല്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പൃഥ്വിരാജ് നായകനായ ബ്രഹ്മം എന്ന ചിത്രത്തിന്റെ സഹസംവിധായകനായി എത്തിയതായിരുന്നു രാഹുല്‍.രാവിലെ ലൊക്കേഷനിലേക്ക് കാണാത്തത് കൊണ്ടും വിളിച്ചിട്ട് ഫോണെടുക്കാത്തതിനാലും സുഹൃത്തുക്കള്‍ റൂമിലെത്തിയപ്പോഴാണ് രാഹുല്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.ഉടന്‍ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.പല പ്രമുഖരും ദു:ഖം രേഖപ്പെടുത്തി.
എന്നാല്‍ സബീറ്റയുടെ വൈകാരികമായ ഒരു കുറിപ്പാണ് വൈറലായിരിക്കുന്നത്.എത്ര വൈകിയാണെങ്കിലും ഇവിടെ വന്ന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.എനിക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാകുന്നില്ല.എന്ത് കൊണ്ട് എന്നതിന് എനിക്ക് വ്യക്തമായ ഉത്തരം ലഭിക്കാനിടയില്ല.ഒരുമിച്ച് ജോലിചെയ്യുമ്പോള്‍ ഞങ്ങള്‍ കുറച്ച് തവണ മാത്രമേ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ.പക്ഷെ തീര്‍ച്ചയായും എന്നെ സ്വാധീനിച്ചിരുന്നു.
മനോഹരമായ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ.ഇന്നലെ
ഈ സമയത്ത് ജീവനോടെ ഉണ്ടായിരുന്നു.നീ ഇന്ന് വെറും ചാരം.
ഇത്രയേയുള്ളൂ മനുഷ്യന്റെ കാര്യം.ഒപ്പം ആളുന്ന രാഹുലിന്റെ ചിതക്കരികില്‍ കൈകൂപ്പി സബീറ്റ തൊഴുതു നില്ക്കുന്ന ചിത്രം കൂടി
പോസ്റ്റ് ചെയ്തിട്ടുണ്ട്.ഈ പോസ്റ്റിന് മാറ്റ് കൂട്ടാനാണോ ആ ഫോട്ടോ പകര്‍ത്തിയത്.
ആദരാഞ്ജലികളോടെ രാഹുല്‍, ഫിലീം കോര്‍ട്ട്.