റിമിയുടെ അമ്മ അടുക്കളയില്‍ നിന്ന് കളിച്ചത് കണ്ടോ…. രഹസ്യമായി പകര്‍ത്തിയതാണ്.
പാട്ടും ഡാന്‍സും കൊണ്ട് അമ്പരിപ്പിച്ച റിമി ടോമിയുടെ അമ്മ റാണി കഴിഞ്ഞ ദിവസം റിമി പുറത്തിറക്കിയ വീഡിയോയിലൂടെയാണ് റാണിയുടെ പ്രകടനം പ്രേക്ഷകര്‍ കണ്ടത്.വ്യത്യസ്ത ദോശ രുചികള്‍ പരിചയപ്പെടുത്തുന്നതായിരുന്നു റിമി ടോമിയുടെ വീഡിയോകള്‍.റാണിയും ഇളയമകള്‍ റീനുവും ചേര്‍ന്നാണ് ദോശ ഉണ്ടാക്കിയത്.അതിനിടയിലാണ് റാണി പ്രേക്ഷകര്‍ക്കായി പാടിയത്.ലോക്ക്ഡൗണ്‍ കാലത്ത് മമ്മി കൂടുതല്‍ സമയവും ഡാന്‍സും പാട്ടും പരിശീലിക്കുകയാണെന്ന് റിമി വീഡിയോയില്‍ പറഞ്ഞു.ഓണ്‍ ലൈന്‍ ആയാണ് പരിശീലനം.ഞായറാഴ്ചകളില്‍ പാട്ടുമായി എല്ലാവരും വീട്ടില്‍ ഒത്തുകൂടുക പതിവാണെന്നും അപ്പോഴൊക്കെ മമ്മി പുതിയ പാട്ടുകള്‍ ഓരോന്നായി പഠിക്കാറുണ്ടെന്നും റിമി പറയുന്നു.ഈ ഭീതി നിറഞ്ഞ കാലത്ത് മനസ്സിന് ഏറ്റവും അധികം സന്തോഷവും സമാധാനവും ലഭിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ് പാട്ടും ഡാന്സുമെന്നാണ് റാണിയുടെ അഭിപ്രായം.റിമിയുടെ പുതിയ വീഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാധകരെ സ്വന്തമാക്കി.മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.പാചകത്തേക്കാളേറെ റാണിയുടെ പ്രകടനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്.ഇതിന് മുമ്പും റിമിയുടെ യൂടൂബ് വീഡിയോകളിലൂടെ റാണി പ്രേക്ഷകര്‍ക്കായി പാടീട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഓണം സ്പെഷ്യല്‍ വീഡിയോയില്‍ റാണി അവതരിപ്പിച്ച നൃത്തം കൈയ്യടി നേടിയിരുന്നു.അടുത്തിടെ കോവിഡ് പ്രതിരോധ സന്ദേശം നല്കുന്ന പാട്ടിനോടൊപ്പം റാണി ചുവട് വെച്ചു.ആ പ്രകടനത്തിന്റെ ഏതാനും ചില ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തിറക്കിയ പാചക വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഫിലീം കോര്‍ട്ട്.