റിമി ടോമി പറയുന്നതുമതേ!!!ഒരു നിമിഷത്തെ തോന്നലില്‍ ചത്തുകളയരുത് – ധീരമായ…
ജീവിതത്തില്‍ തിരിച്ചടികള്‍ സ്വാഭാവികമാണ്.വിജയതീരം അണിഞ്ഞവരുടെ ചരിത്രം പരിശോധിച്ചു നോക്കൂ.പരാജയങ്ങളുടെ പടുകുഴിയില്‍ വീണുപോയകഥകളായിരിക്കും അവര്‍ക്ക് പങ്കുവെയ്ക്കാനുണ്ടാകുക.എന്നാല്‍ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പതിന് മടങ്ങ് ശക്തിയോടെ അവര്‍ വീണ്ടും തിരിച്ചുവരികയായിരുന്നു.സംശയിക്കേണ്ട നമുക്കും സാധിക്കും.നൈമിഷികമായ പ്രതിസന്ധികളില്‍ ഇടറി ജീവനൊടുക്കുകയല്ല പരിഹാരം.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാല്‍ നഷ്ടം നമുക്ക് മാത്രമാണെന്നും നമ്മുടെ മനസ്സിനെ എപ്പോഴും സന്തോഷത്തോടെ നിലനിര്‍ത്താന്‍ നമുക്ക് മാത്രമേ കഴിയൂ എന്നും കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും അഭിനേത്രിയും അവതാരികയുമായ റിമി ടോമി.എലോണ്‍ വോക്കര്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് റിമി ജീവിതത്തെ പോസറ്റീവായി സമീപിക്കാന്‍ ആവശ്യപ്പെടുന്നത്.മനസ്സിനെ എപ്പോഴും സന്തോഷത്തോടെ വെക്കാന്‍ ശ്രമിക്കൂ.അത് നമ്മള് മാത്രം വിചാരിച്ചാലേ നടക്കൂ നമ്മള് മാത്രം.വെറുതെ ഇരിക്കല്‍ ഒഴുവാക്കിയാല്‍ തന്നെ പകുതി നിരാശമാറും.അത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല.ഒരുപാട് പേര് വിഷാദരോഗത്തിന് അടിമയാണ്.നമുക്ക് ചുറ്റുമുള്ളവരെ കഴിയും വിധത്തില്‍ നമുക്ക് സഹായിക്കാം.പ്രതീക്ഷ കൈവെടിയാതെ ജീവിക്കാം .എത്ര വലിയ തല പോകുന്ന പ്രശ്നമായാലും അതില്‍ നിന്നൊക്കെ പുറത്ത് വരാന്‍ കഴിയും എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ നമുക്ക് ശ്രമിക്കാം.മനസ്സിനെ സന്തോഷത്തോടെ വെക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക.അത് പാട്ടോ ഡാന്‍സോ കോമഡിയോ അങ്ങനെ എന്തുമാകട്ടെ.വെറുതെയിരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപുരയാകാന് അവസരം കൊടുക്കരുത്.ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാല്‍ നഷ്ടം നമുക്ക് മാത്രം.ഇനി വരാനുള്ള നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം അത് തീര്‍ച്ചയായും വരികതന്നെ ചെയ്യും റിമി ടോമി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഫിലീം കോര്‍ട്ട്.