വലിച്ചടുപ്പിക്കുന്ന നോട്ടവുമായി വീണ്ടും നസ്രിയ.
ഇത് കണ്ണോ അതോ കാന്തമോ.നേരം സിനിമയില്‍ നസ്രിയയുടെ കൃഷ്ണ ശങ്കറിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമാണിത്.ഇന്ന് നസ്രിയയുടെ ആരാധകരും ഇതേ ചോദ്യമാണ് താരത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കിവെച്ച പുതിയ പോസ്റ്റാണ് അതിന് കാരണം.തന്റെ കണ്ണുകളുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.മലയാളികള്‍ക്ക് പുറമെ തമിഴിലും നിരവധി ആരാധകരാണ് നസ്രിയക്കുള്ളത് .നേരം,രാജറാണി തുടങ്ങിയ സിനിമകളില്‍ നിന്നാണ് നസ്രിയക്ക് തമിഴിലും ഇത്രയും അധികം ആരാധകരെ ലഭിച്ചത്.ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് നസ്രിയ.ഇടക്കിടെ ഓരോ പോസ്റ്റുകള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് താരം.
തന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമാണ് കൂടുതലായി നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറ്.അതേസമയം ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് താരം.വിവാഹശേഷം അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും വളരെ സെലക്റ്റീവായാണ് ഇപ്പോള്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.കൂടെ,ട്രാന്‍സ്,മണിയറയിലെ അശോകന് എന്നിങ്ങനെ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് രണ്ടാം വരവില്‍ ചെയ്തത്.ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം.എന്റെ സുന്ദരി നിക്കി എന്ന ചിത്രത്തിലൂടെയാണ് തെലുങ്കരങ്ങേറ്റം.
ഫിലീം കോര്‍ട്ട്.