വിതുമ്പലടക്കാനാവാതെ നെഞ്ചില്‍ ചേര്‍ന്ന് ശ്രീദേവി……ഓര്‍മയുണ്ട് മകളേ, ഈ മുഖമെന്ന് സുരേഷ് ഗോപി
ഈ മനോഹര ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ കഴിയുക എന്നതാണ് നാം ചെയ്തഭാഗ്യം പല ദൈവതുല്യരായ മനുഷ്യരും ഈ മണ്ണില്‍ പിറവിയെടുത്തു അവരുടെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി, അവരെകണ്ടിട്ടില്ലെങ്കിലും നമ്മളവരെ ആരാധിക്കുന്നു, അത്തരത്തിലുള്ള നല്ലഹൃദയങ്ങളുള്ള കുറെ മനുഷ്യര്‍ ഇപ്പോഴുമുണ്ട് അവര്‍ക്കൊപ്പം ജീവിക്കാന്‍ കഴിയുന്നതാണ് പുണ്യം നമുക്കുചെയ്യാനോ, ചിന്തിക്കാനോ കഴിയാത്തതു അവര്ചെയ്യുന്നു അത്തരത്തിലൊരു പ്രതിപയാണ് മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ശ്രീ ഭാരത് സുരേഷ് ഗോപി രണ്ടുപതിറ്റാണ്ടു മുന്‍പ് താരം ജനസേവ കേന്ദ്രത്തില്‍ വെച്ച് എടുത്തു ആശ്വസിപ്പിച്ച ആ കുട്ടി വളര്‍ന്നു വലുതായിരിക്കുന്നു, വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമായിരിക്കുന്ന… ഇന്ന് സുരേഷ്ഗോപിയെ അടുത്തുകണ്ടപ്പോള്‍ അവള് അധികാരഭാവത്തില്‍ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വീണു ഒരച്ഛനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപോലെയുള്ള സ്വാതന്ത്ര്യത്തില്‍, ശ്രീദേവിയുടെ കഥ തുടങ്ങുന്നതിങ്ങനെയാണ് സിനിമാക്കഥപോലെതന്നെയാണ് ശ്രീദേവിയുടെ ജീവിതവും. 25 വര്‍ഷംമുമ്പ് മലപ്പുറം കോട്ടയ്ക്കല്‍ പൂക്കിപ്പറമ്പിലെ കടത്തിണ്ണയില്‍ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചുകരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവള്. കോഴിച്ചന്ന കണ്ടംതിറയിലെ നാടോടിയായ തങ്കമ്മ എന്ന എണ്‍പതുകാരി അന്ന് മകളായി ഏറ്റെടുത്തു. പുറമ്പോക്കിലെ കുടിലില്‍ പ്രസവിച്ചുകിടന്നിരുന്ന തങ്കമ്മയുടെ മകള്‍ വേട്ടക്കാരി അവളെയും മുലയൂട്ടി. തങ്കമ്മ ആക്രിപെറുക്കിയും നാട്ടുകാരുടെ സഹായം കൊണ്ടും ശ്രീദേവിയെ വളര്‍ത്തി. നാടോടികള്‍ക്കൊപ്പം വളരുന്ന സുന്ദരിക്കുട്ടി മാധ്യമങ്ങളില്‍ വാര്‍ത്തയായി. കോഴിച്ചന്ന എ.എം.എല്‍.പി. സ്കൂളില്‍ ശ്രീദേവിയെ ചേര്‍ത്തപ്പോള്‍ തങ്കമ്മയെ ഒരു ചിന്ത അലട്ടി. തന്റെ കാലശേഷം ഇവളെ ആര് സംരക്ഷിക്കും. ഭിക്ഷാടനവും ആക്രിശേഖരണവും നടത്തുന്ന നാടോടിക്കൂട്ടത്തിലെ ചിലര്‍ ശ്രീദേവിയെ ഉപദ്രവിച്ചുതുടങ്ങിയതും ഈ ആശങ്കയ്ക്ക് കാരണമായി. നടന് ശ്രീരാമനില്‍നിന്ന് ഇക്കഥകള്‍ കേട്ടറിഞ്ഞ സുരേഷ് ഗോപി വീടുവെച്ച് കൊടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് അവളെ ആലുവയില്‍ ജോസ് മാവേലി നടത്തുന്ന ജനസേവാ ശിശുഭവന്റെ സംരക്ഷണയിലാക്കി. ഇവിടെയായിരിക്കുമ്പോഴാണ് ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. ‘രാഷ്ട്രം’ എന്ന ചലച്ചിത്രത്തിന്റെ ഒരുഭാഗം ജനസേവാ ശിശുഭവനില്‍ ചിത്രീകരിച്ചപ്പോഴാണിത്. ശിശുഭവന്റെ സംരക്ഷണയില്‍ പത്താംക്ലാസുവരെ പഠനം പൂര്‍ത്തിയാക്കി. 2015-ല്‍ വിവാഹംകഴിഞ്ഞ് പാലക്കാട് ആലത്തൂരിനടുത്ത് കാവശ്ശേരിയിലുള്ള ഭര്‍ത്തൃവീട്ടിലെത്തി, കാവശ്ശേരിസ്വദേശി സതീഷ് പത്രപ്പരസ്യം കണ്ടാണ് ശ്രീദേവിയെ വിവാഹമാലോചിച്ചത്. വീട്ടുകാര്‍ ആദ്യം എതിര്‍ത്തില്ലെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസമായി. സതീഷ് …കാവശ്ശേരി ഗ്രാമപ്പഞ്ചായത്തോഫീസിന് സമീപത്ത് ആരംഭിച്ച സ്റ്റേഷനറിക്കടയുടെ പിന്നിലുള്ള മുറിയിലേക്ക് ഇവര്‍ക്ക് താമസംമാറ്റേണ്ടിവന്നു. ഇത് വാടകക്കെട്ടിടമാണ്.മകള്‍ ശിവാനി ഇവരുടെ ജീവിതത്തിലേക്കെത്തിയിട്ട് നാലരവര്‍ഷമായി. കടനടത്താന്‍ നാലുലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞതുമൂലം വായ്പ കുടിശ്ശികയായി. ഇവരുടെ ദുരിതം മനസ്സിലാക്കിയ ബി.ജെ.പി. സംസ്ഥാനസമിതി അംഗം സി.എസ്. ദാസാണ് സുരേഷ് ഗോപിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പഴയ ശ്രീദേവിയെ ഓര്‍മിച്ചെടുത്ത അദ്ദേഹം നേരില്‍വന്ന് കാണാന്‍ തീരുമാനിക്കയായിരുന്നു. സ്വന്തംവീടില്ല, കടബാധ്യത തുടങ്ങിയ സങ്കടങ്ങളൊക്കെ അവള് പറഞ്ഞു. എല്ലാം പരിഹരിക്കാനുള്ള വഴിതെളിയുമെന്ന അദ്ദേഹത്തിന്റെ വാക്കുകളിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ, നടക്കും ഏറ്റെടുത്ത് മലയാളത്തിന്റെ മഹാമനുഷ്യനല്ലേ പിന്നെന്തിനു പേടിക്കണം FC