വിവാഹം കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക് നടി വനിത.ഭര്‍ത്താവിന്റെ ആദ്യ ഭാര്യ-
ഒരു വിവാഹം കഴിച്ച് ഹണിമൂണാഘോഷിച്ച് ശേഷം
സ്റ്റേഷന് വരാന്തയിലും ഇരിക്കേണ്ടി വരിക ഇതെല്ലാം സംഭവിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ നടി വനിത വിജയകുമാറിനാണ്.
വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോളിനെയായിരുന്നു വനിത വിവാഹം കഴിച്ചത്.പീറ്ററിന്റെ രണ്ടാം വിവാഹമായിരുന്നു.ആദ്യ ഭാര്യ എലിസബത്ത് തന്നെ വിവാഹമോചനം ചെയ്യാതെയാണ് വനിതയെ കെട്ടിയതെന്നാണ് എലിസബത്ത് പോലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ ഇപ്പോള്‍ സ്റ്റേഷനിലെത്തിയത് എലിസബത്തിന്റെ പരാതിയായിരുന്നില്ല.വനിതയുടെയും പീറ്ററിന്റെയും സ്വകാര്യതയിലേക്ക് നിര്‍മ്മാതാവ് രവി ചന്ദ്രനും സൂര്യദേവി എന്ന സ്ത്രീയും ചില പരസ്യപ്രതികരണങ്ങളുമായി രംഗത്ത് വന്നു.സാമൂഹിക മാധ്യമങ്ങളിലൂടെ വനിതയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലായിരുന്നു സൂര്യദേവിയുടെ പരാമര്‍ശങ്ങള്‍.
ഇതിനെതിരെ വനിത പോരൂര്‍ സ്റ്റേഷനില്‍
പരാതി നല്കി.സൂര്യദേവി മയക്കുമരുന്ന് ഇടപാട് നടത്തുന്ന വ്യക്തിയാണെന്ന തരത്തിലായിരുന്നു പരാതി.
രവിചന്ദ്രന്‍ സൂര്യദേവിയെ വെച്ച് തന്നെ മാനസീകമായി പീഡിപ്പിക്കുകയാണെന്നും വനിത പരാതിയില്‍
പറഞ്ഞു.
അതിനെതിരെ തന്റെ പ്രതിച്ഛായക്ക് മങ്ങലേല്ക്കുന്ന
പരാമര്‍ശങ്ങള്‍ വനിത നടത്തിയെന്ന് പറഞ്ഞ് സൂര്യ
ദേവിയും പരാതി നല്കി.
എന്തായാലും എണ്ണതുണികൊണ്ടുള്ള ഏറാണ് നടക്കുന്നത് ആര്‍ക്ക് നീതി കിട്ടുമെന്ന് കണ്ടറിയണം.
ഫിലീം കോര്‍ട്ട്.