വിവാഹം ലളിതം – ആര്‍ഭാടമായി പാര്‍ട്ടി ബാക്ക് ഓപ്പണ്‍ വസ്ത്രത്തില്‍ നടി ദുര്‍ഗ്ഗ.
ഒഴുകിയെത്തി താരങ്ങള്‍.
നാല് വര്‍ഷത്തെ പ്രണയത്തിന്റെ ക്ലൈമാക്സ് വിവാഹത്തിലെത്തി.കഴിഞ്ഞ ദിവസമായിരുന്നു നടി ദുര്ഗ്ഗകൃഷ്ണയും നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ അര്ജ്ജുന് രവീന്ദ്രനും വിവാഹം കഴിച്ചത്.ശ്രീ ഗുരുവായൂരപ്പനെ സാക്ഷി നിര്‍ത്തിയായിരുന്നു അന്ന് ലളിതമായിരുന്നു കാര്യങ്ങള്‍ .വളരെ ശാന്തമായി കഴിഞ്ഞ വിവാഹത്തിന്റെ ആര്‍ഭാടം നിറഞ്ഞ പാര്‍ട്ടി ഇന്നലെയായിരുന്നു.പാര്‍ട്ടിയിലേക്ക് മലയാള സിനിമയിലെ ഒട്ടനവധി താരങ്ങളാണ് ഒഴുകിയെത്തിയത്.
പൃഥ്വിരാജിന്റെ വിമാനം എന്ന ചിത്രത്തില്‍ നായികയായാണ് ദുര്‍ഗ്ഗ എത്തുന്നത്.അവിടെ തുടങ്ങിയ ദുര്‍ഗ്ഗക്ക് മലയാള സിനിമ നല്ല സ്പേസ് നല്കി.ജയസൂര്യക്കൊപ്പം പ്രേതം,നിവിന്‍ പോളിയുടെ ലൗ ആക്ഷന്‍ ഡ്രാമ,കുട്ടിമാമയില്‍ ധ്യാന്‍ ശ്രീനിവാസിനൊപ്പം,കണ്‍ഫന്‍ഷന്‍ ഓഫ് കുക്കൂസ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയ ദുര്‍ഗ്ഗകൃഷ്ണ നിലവില്‍ മോഹന്‍ലാലിന്റെ റാം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.ഇവിടെ നിന്നാണ് വിവാഹത്തിന് സമയം കണ്ടെത്തിയതും അത് മംഗളമാക്കിയതും.വിവാഹ
പാര്‍ട്ടിയിലേക്ക് വിളിച്ച താരങ്ങളെല്ലാം എത്തിയില്ലെങ്കിലും ഒരു സെലിബ്രേറ്റിയുടെ പാര്‍ട്ടിക്ക് അതിന്റെതായ തിളക്കം കിട്ടിയിട്ടുണ്ട്.
താരങ്ങളായ ജയസൂര്യ,ബിലഹരി,കൃഷ്ണകുമാര്‍,സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി താരങ്ങള്‍ ദുര്‍ഗ്ഗയേയും അര്‍ജ്ജുനെയും അനുഗ്രഹിക്കാന്‍ എത്തി.
ഫിലീം കോര്‍ട്ട്.