വീഡിയോ കോളില്‍ ഇടയില്‍ കയറി ദിലീപ്-കാവ്യ മകള്‍ മഹാലക്ഷ്മി — വളര്‍ന്നിരിക്കുന്നു.
താരകുടുംബങ്ങളില്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യയും.ആദ്യകാലങ്ങളിലുണ്ടായ വെറുപ്പെല്ലാം അലിഞ്ഞ് ഇല്ലാതായി കഴിഞ്ഞു. ജനപ്രിയ നായകന് ദിലീപ് ഭാര്യ കാവ്യയുമൊന്നിച്ച് അടൂരിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഒരു ഓണ്‍ ലൈന്‍ മീറ്റിങില്‍ കാവ്യയും ദിലീപും പങ്കെടുത്തിരുന്നു.അടൂരിന് ആദരം അര്‍പ്പിക്കുന്ന ചടങ്ങ് മുന്നേറുന്നതിനിടയിലാണ് താരദമ്പതികളുടെ മകള്‍ മഹാലക്ഷ്മി അപ്രതീക്ഷിതമായി കടന്ന് വന്നത്.യാദൃശ്ചികമായി എത്തിയ മഹാലക്ഷ്മിയെ കൊണ്ട് അടൂരിന് ജന്മദിന ആശംസകള്‍ അര്‍പ്പിക്കുന്നുമുണ്ട്.മഹാലക്ഷ്മി അത് നല്ല വെടിപ്പായി പറയുന്നുമുണ്ട്.മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ റെയര്‍ പീസ് ആയത് കൊണ്ട് വീഡിയോ ഇറങ്ങിയതോടെ വന്‍ തരംഗമാവുകയും ചെയ്തു.ആരാധകര്‍ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത് സംഗതി കളറാക്കുന്നുണ്ട്.അടൂരിന്റെ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യയും ദിലീപും അവസാനമായി ഒന്നിച്ചഭിനയിക്കുന്നത്.ഈ ചിത്രം കഴിഞ്ഞതോടെ ഇരുവരും ഒന്നിച്ച് ജീവിക്കുകയായിരുന്നു.കാവ്യ ദിലീപ് ദമ്പതികളുടെ ഇളയ മകളാണ് മഹാലക്ഷ്മി.അടൂരിന് ജന്മ ദിനങ്ങള്‍ നേര്‍ന്ന് കൊണ്ട് ഞങ്ങളും.
ഫിലീം കോര്‍ട്ട്.