വൈരമുത്തുവിന് ഓ.എന്‍.വി.പുരസ്കാരം.-ഇഷ്ടപ്പെടാതെ നടിമാരായ റിമ,ചിന്മയി.
ഇവിടെ അങ്ങനെയാണ് ഭായ് ഞങ്ങള്‍ കൊടുക്കും പക്ഷെ അതെല്ലാം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം ആകണമെന്ന് പറഞ്ഞ് വാശി പിടിക്കരുത്.
2019ല്‍ കേരളസാഹിത്യ അക്കാഡമി പുരസ്കാരം സര്‍ക്കാര്‍ കൊടുത്ത നോവല്‍ ഹരീഷിന്റെ മീശക്കായിരുന്നു.അതിലെ അതിക്ഷേപങ്ങള്‍ വായിച്ച് ഊറിച്ചിരിച്ച ആരെയും കണ്ടില്ല എതിര്‍പ്പുമായി. ഇപ്പോഴിതാ മികച്ച കവിയും എഴുത്തുകാരനുമായ ശ്രി വൈരമുത്തുവിന് ഓ.എന്‍.വി. പുസ്കാരം നല്കിയപ്പോള് അത് ഇഷ്ടപ്പെടാത്ത ചില നടിമാര്‍ എതിര്പ്പുമായെത്തിയിരിക്കുന്നു.
ഗായിക ചിന്മയി ശ്രീപദയും നടി റീമ കല്ലിങ്കലുമാണ് സ്റ്റാര്‍ട്ടിങില്‍ രംഗത്തുള്ളത്.ബാക്കിയുള്ളവര്‍ പിന്നാലെ വരുമായിരിക്കും.
ചിന്മയി കുറിച്ചത് വൈരമുത്തുവിന് പുരസ്കാരം നല്‍കിയത് കണ്ട് അന്തരിച്ച ഓ.എന്‍.വി. കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും എന്നാണ്.നമ്മുടെ ഏറ്റവും വലിയ സാഹിത്യകാരന്റെ പേരിലുള്ള ഒരു പുരസ്കാരം 17 സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ച ഒരാള്‍ക്ക് പോകാന്‍ പാടില്ലായിരുന്നു എന്നാണ്.എല്ലാം ആരോപണങ്ങള്‍ തെളിയുമ്പോള്‍ തിരിച്ചുവാങ്ങും.നമ്മുടെ സര്‍ക്കാര്‍ വിളിച്ചുവരുത്തി കൊടുത്തതല്ലെ മുടക്കണ്ട.
ഫിലീം കോര്‍ട്ട്.