ശ്രീജേഷിന്റെ വീട്ടില്‍ പ്രതീക്ഷിക്കാതെ മമ്മുട്ടിയെത്തി മമ്മുക്ക ഇങ്ങളാണ് താരം
ഭാരതം കൊതിച്ചു ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ ഫൈനലിലെത്താന്‍, 130 കോടിയുടെ പ്രാര്‍ത്ഥനയും ഫലിച്ചില് സെമിയില്തോറ്റു ടീം ഇന്ത്യ മൂന്നാം സ്ഥാനത്തിനും വെങ്കലമെഡലിനുമായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ജര്‍മനിയെ 5 4 നു തോല്‍പ്പിച്ചു 42 വര്‍ഷങ്ങള്‍ക്കു ശേഷം മെഡല്‍ കഴുത്തിലണിഞ്ഞു 130 കോടി ജനതയുടെ പ്രര്ത്തനഫലിച്ചു, കേരളത്തിലേക്കും വന്നു ഒളിമ്പിക് മെഡല്‍ ശ്രീജേഷ് എന്ന ഇടുക്കിക്കാരന് മലയാളികളുടെ അഭിമാനമായി ഇന്ത്യയുടെ പലസംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിഭകളെയെല്ലാം അവിടുത്തെ ഭരണാധികാരികള്‍ വേണ്ടരീതിയില്‍ സ്വീകരിച്ചു പാരിതോഷികവും പ്രഖ്യാപിച്ചു എന്നാല്‍ മലയാളത്തിന്റെ അഭിമാനം ശ്രീജേഷിനെ ഇവിടുത്തെ ഭരണകൂടം മറന്നത് ആരാധകര്‍ക്ക് വേദനയായി.. മറ്റെല്ലാ സ്വീകരണങ്ങളും ഏറ്റുവാങ്ങി നാട്ടിലെത്തിയതിന്റെ പിറ്റേദിവസം 2 കോടി സമ്മാനത്തുക പ്രഖ്യാപിച്ചു അപ്പോഴേക്ക് ദിവസം അഞ്ചാറു കഴിഞ്ഞു പലരും ശബ്ദമുയര്‍ത്തിയപ്പോഴാണ് ഭരണകൂടം ഉണര്‍ന്നത്, ഒന്നുചോദിക്കട്ടെ സര് ഇത് ആദ്യമേ കൊടുത്തിരുന്നെങ്കില്‍ അന്തസ് കൂടുമായിരുന്നില്ലേ ആരാണ് ഉപദേശിക്കുന്നത് നിങ്ങളെ അവനെയൊക്കെ ഉടനെ ചവിട്ടിപുറത്താക്കി ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുക, ഇല്ലെങ്കില്‍ മറ്റുള്ളവരുടെമുന്നില്‍ ഇനിയും തലകുനിക്കേണ്ടിവരും കണ്ടില്ലേ മമ്മുട്ടിയെന്ന മഹാമനുഷ്യന് ശ്രീജേഷിനെ തേടിയെത്തിയിരിക്കുന്നു അതും ശ്രീജേഷിന്റെ വീട്ടില്‍ അതാണഗികാരം മമ്മുക്ക നിങ്ങള്‍ 50 വര്‍ഷമായി സിനിമയില്‍ ഇനിയും 50 വര്‍ഷം കൂടി അഭിനയിക്കുക നല്ലമനുഷ്യനായി നിങ്ങളെ ഞങ്ങള്‍ക്ക് വേണം ഇത്പോലുള്ള അഭിമാനതാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരുടെ മുന്നിലൂടെ നെഞ്ച് വിരിച്ച്ചെന്ന്ഒന്നനുഗ്രഹിക്കാന്,ചെത്തുനിര്ത്താന്,ഞങ്ങളൊപ്പമുണ്ടെന്നു പറഞ്ഞു സമാധാനിപ്പിക്കാന്‍…പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിമ്പിക്സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു നിര്‍മാതാവ് ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നുഒളിമ്പിയന് ശ്രീജേഷിനും,മലയാളത്തിന്റെ മഹാനടന് മമ്മുട്ടിക്കും നല്ലൊരു നമസ്കാരം നേരുന്നു FC