സംവിധായകന് ശ്രീജിത്ത് സീരിയല്‍ നടി റബേക്കയെ അങ്ങ് കെട്ടി എല്ലാം ശുഭം, സുന്ദരമുഹൂര്‍ത്തങ്ങള്‍….
നിറഞ്ഞ പുഞ്ചിരി, കൊടുത്ത സ്നേഹത്തിന് ശ്രീജിത്തിന് മുന്നില്‍ സീരിയല്‍ നടി റബേക്ക സന്തോഷ് തലകുനിച്ചുകൊടുത്ത് താന്‍ മോഹിച്ച സ്വപ്നം സാക്ഷാത്കരിച്ചു… സിനിമാ സംവിധായകന് ശ്രീജിത്ത് വിജയനും സീരിയല്‍ താരം റബേക്ക സന്തോഷും വിവാഹിതരായി. സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരും പങ്കെടുത്തു. 5 വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഫെബ്രുവരി 14ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. തൃശൂര്‍ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനന് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ്. മനോഹരമായ സിനിമപോലെ, മെഗാ ഹിറ്റ് പരമ്പര പോലെ നീണ്ടു നില്ക്കട്ടെ ശ്രീജിത്ത്, റബേക്ക ദാമ്പത്യം… മംഗളാശംസകളോടെ FC