സന്യാസമാണോ ലക്ഷ്യമെന്നറിയില്ല ബിഗ്ഗ് ബോസ്സ് താരം ഋതു മന്ത്ര ഹിമാലയത്തില്‍ ഭജനയിരിക്കുന്നു.
മുന്‍പേ താരമാണ് ഋതു മന്ത്ര എന്നാല്‍ കൂടുതല്‍ ആരാധകരെ ഈ സുന്ദരി സ്വന്തമാക്കിയത് ബിഗ്ഗ് ബോസ്സില്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്നതോടെയാണ്, ഗായിക, മോഡല്‍, നടി തുടങ്ങി വിവിധ മേഖലകളില്‍ സജീവമായ താരം ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. വലിയൊരു കൂട്ടം ആരാധകരെയും ബിഗ് ബോസിന് ശേഷം താരം കൂടെക്കൂട്ടിയിട്ടുണ്ട്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്റഡ് പട്ടവും ഋതു കരസ്ഥമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ കേദാര്‍നാഥിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പങ്കുവെച്ചരിക്കുന്നത്. യാത്രയുടെ പല തരത്തിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എപ്പോഴായിരുന്നു യാത്ര, തനിച്ചായിരുന്നോ തുടങ്ങി നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ എത്തുന്നുണ്ട്.
അടുത്തിടെ ആര്യ അവതരിപ്പിക്കുന്ന വാല്‍ക്കണ്ണാടിയെന്ന പരിപാടിയില്‍ അതിഥിയായി ഋതു എത്തിയിരുന്നു. അന്ന് ചില ചോദ്യങ്ങള്‍ക്ക് ഋതുവിന്റെ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്കപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ആര്യയുടെ ചോദ്യം. ഇതിന് ഋതു നല്കിയ മറുപടി ഇങ്ങനെയായിരുന്നു.. നമുക്ക് ആളെ പറ്റില്ലെന്ന് ഉണ്ടെങ്കില്‍ ബ്രേക്കപ്പ് ആവാമെന്നാണ് ഞാന്‍ പറയുന്നത്. നമ്മള്‍ക്ക് നമ്മളുടേതായിട്ടുള്ള ഒരു സെല്‍ഫ് ലൗ എത്രത്തോളം ആണെന്നുള്ളത് മനസിലാക്കാനുള്ള ഏറ്റവും നല്ല പ്രധാനപ്പെട്ട ഫാക്ടറാണ് ബ്രേക്കപ്പ് ആവുക എന്നുള്ളത്. ചില കമിതാക്കള്‍ കാണുമല്ലോ പാര്‍ക്കില്‍ കൈ കോര്‍ത്ത് നടക്കുമ്പോള്‍, എടാ നമുക്ക് പിരിയാന്‍ പറ്റില്ലെന്നൊക്കെ പറയുന്നവര്‍. ഇത്തരം കാര്യങ്ങളോടൊക്കെ വല്ലാത്ത പുച്ഛം തോന്നും. ഇതൊക്കെ എവിടം വരെ പോകും.. വല്ലാത്ത പുച്ഛമാണ് എനിക്ക് തോന്നാറുള്ളത്. ഇതൊക്കെ തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്, ഋതു പറഞ്ഞു.
കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലെല്ലാം ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിനിമയില്‍ പിന്നണി ഗായികയായും ഋതു അരങ്ങേറ്റം കുറിച്ചിരുന്നു. ഇങ്ങനെയെല്ലാം ജീവിക്കുന്ന ഋതു മന്ത്ര ഹിമാലയത്തില്‍ ധ്യാനനിമക്തയായി കൂമ്പിയ കണ്ണുകളുമായി ഇരിക്കുന്നത് കണ്ടു ആരാധകര്‍ക്കു വലിയ വേദനയാണ് തോന്നുന്നത് ഇനി ഒരു മടക്കമില്ലേ ?? ഈ വെള്ള വസ്ത്രത്തില്‍ ശിഷ്ടകാലം തീര്‍ക്കുമോ എന്നൊക്കെ..
ഋതു മന്ത്ര സന്യാസം എല്ലാത്തില്‍നിന്നുമുള്ള മോചനമാണ് തങ്ങള്‍ക്കു സമയമായിട്ടില്ല ഇനിയും ചെയ്തുതീര്ക്കാന് ഒത്തിരിയുണ്ട് മടങ്ങിവരിക FC