സിനിമയില്‍ നിന്ന് റാമും മരണത്തിന് കീഴടങ്ങി-സംഗീതം നിലക്കുന്നു.
മേനെ പ്യാര് കിയാ,ഹം ആപ്കെ ഹെ കോന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിഖ്യാത സംഗീത സംവിധായകന് റാംലക്ഷ്മണ്‍ 78ാംമത്തെ വയസ്സില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് നാഗ്പൂരിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.6 ദിവസം മുമ്പ് അദ്ദേഹം കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു എന്നും വീട്ടിലെത്തിയ ശേഷം ക്ഷീണം നേരിട്ട അദ്ദേഹത്തെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും റാംലക്ഷ്മണിന്റെ മകന് അമര്‍ പാട്ടീല്‍ പി ടി ഐ യോട് വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെയായി ഹിന്ദി,മറാത്തി,ഭോജ്പുരി ഭാഷകളിലായി 150കളിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചു. വിജയ് പാട്ടീല്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.
മേനെ പ്യാര് കിയാ,ഹം ആപ്കെ ഹെകോന് എന്നിവക്ക് പുറമെ ഹം സാത് സാത് ഹെ,വോ ജോ ഹസീന തുടങ്ങിയ ചിത്രങ്ങളിലെ റാം ലക്ഷ്മണിന്റെ ഗാനങ്ങളും വമ്പന്‍ ഹിറ്റായിരുന്നു.ഗായിക ലതാമങ്കേഷ്ക്കര്‍ റാംലക്ഷ്മണിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.ഞങ്ങളും നേരുന്നു ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.