സിനിമാ കുടുംബത്തിലെ അതികായനും മരണത്തിന് കീഴടങ്ങി. നിരവധി സിനിമകളില്‍….
നിശ്ചലരംഗങ്ങള് ജീവസുറ്റതാക്കിയ ശിവന് സ്റ്റുഡിയോസ് ഉടമയും ആദ്യകാല ഫോട്ടോഗ്രാഫറും സിനിമാഛായാഗ്രാഹകനുമായ ശിവന് എന്ന ശിവശങ്കരനായരാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.പ്രശസ്തനായ ശിവന്റെ മക്കളാണ്.ഇന്ന് സിനിമയുടെ അമരത്ത് നില്ക്കുന്ന സംവിധായകന് സംഗീത് ശിവന്,ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്,സംവിധായകന് സഞ്ജീവ് ശിവന് എന്നിവര്‍ ചേര്‍ന്നതാണ് ഈ സിനിമാകുടുംബം.കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ശിവനെ പുലര്‍ച്ചെ 12.15നാണ് എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ആദ്ദേഹത്തിന് ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു.
ആദ്യത്തെ കേരളമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുള്‍പ്പെടെ നിരവധി വിലയേറിയ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ അദ്ദേഹം ചെമ്മീന്‍ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായതോടെ ചലച്ചിത്ര രംഗത്തും പേരെടുത്തു.തുടര്‍ന്ന് സ്വപ്നം എന്ന ചിത്രം നിര്‍മ്മിക്കുകയും യാഗം,അഭയം,കൊച്ചുമോഹങ്ങള്‍ ,ഒരു യാത്ര, കേശു തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.
മൂന്ന് ആണ് മക്കളും അദ്ദേഹത്തിന്റെ വഴിയില്‍ പ്രശസ്തരായി.ഒരു മകള്‍ കൂടി ഉണ്ട് സരിതരാജീവ്. ഭാര്യ പരേതയായ ചന്ദ്രമണി.പരേതാത്മാവിന് നിത്യശാന്തി നേരുന്നു.
ഫിലീം കോര്‍ട്ട്.