സീരിയല്‍ നടന് അരവിന്ദ് മരിച്ചു.ഹൃദയാഘാതം-രാത്രി കിടന്നു.രാവിലെ ഉണര്‍ന്നില്ല.
അദ്ദേഹം മികച്ചൊരു ഡോക്ടറായിരുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ ബ്രാഞ്ച് പ്രസിഡന്റായിരുന്നു.പറഞ്ഞ് വരുന്നത് ഡോക്ടര്‍ അരവിന്ദാക്ഷനെ കുറിച്ചാണ്.ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കലയെ സ്നേഹിക്കുകയും ഒപ്പം അതിന് വേണ്ടി കണക്കില്‍ കവിഞ്ഞ പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.നടന് സംവിധായകന് നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്ന ഡോക്ടര്‍ അരവിന്ദന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സഹ പ്രവര്‍ത്തകരും താരങ്ങളും.നാടകമായിരുന്നു ആദ്യതട്ടകം.
അവിടെ നിന്ന് സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയും ഒപ്പം സംവിധാനം നിര്‍മ്മാണം എന്നീ മേഖലകളിലൂടെ മറ്റ്
കലാകാരന്മാരെ ഒപ്പം നിര്‍ത്തുകയും ചെയ്തു.നാദാപുരം ഗവണ്മെന്റ് ആശുപത്രി മെഡിക്കല്‍ കണ്‍സള്‍ട്ടന്റായിരുന്നു.നിലവില്‍ ഡോക്ടര്‍ അരവിന്ദാക്ഷന് കോഴിക്കോട് വടകര സ്വദേശിയായ അരവിന്ദാക്ഷന് പരേതനായ ചേരിക്കാട്ടില്‍ ബാലകൃഷ്ണ കുറുപ്പിന്റെയും മീത്തലെ പുത്തൂര്‍ മീനാക്ഷി അമ്മയുടെയും മകനാണ് വടകര സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയാണ് ഭാര്യ.
രണ്ട് പെണ്മക്കള് അഞ്ജലി v.അരവിന്ദും,വൈഷ്ണവി V.അരവിന്ദും.
അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു.എങ്ങനെ ഈ മരണം വിശ്വസിക്കണമെന്നറിയാതെ
പ്രയാസപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിനൊപ്പമുള്ളവരെല്ലാം.സ്വാമി
അയ്യപ്പനെന്ന സീരിയലിലും സ്വാമിയേ എന്‍ സ്വാമിയേ എന്ന വീഡിയോ ഭക്തി ഗാനവും ഇറക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.