സീരിയല്‍ നടന് രാഹുല്‍ അന്തരിച്ചു.ശ്വാസം കിട്ടാതെ പിടഞ്ഞുള്ള മരണം.
ഞാന്‍ പുനര്‍ജനിക്കും എന്നിട്ട് കുറെ നല്ല കാര്യങ്ങള്‍ ചെയ്യും.എന്റെ എല്ലാ ധൈര്യവും ചോര്‍ന്ന് പോയിരിക്കുന്നു.കോവിഡിന്റെ പിടിയില്‍ ശ്വാസം മുട്ടി നിസ്സഹായനായ അവസ്ഥയില്‍ ഫെയ്സ് ബുക്കില്‍ അവസാനമായി ശനിയാഴ്ച ഇങ്ങനെ പോസ്റ്റിട്ടതിന്റെ പിന്നാലെ നടനും യൂടൂബറുമായ രാഹുല്‍ വോറ തന്റെ 35ാംമത്തെ വയസ്സില്‍ ഇന്നലെ അന്തരിച്ചു.ഫെയ്സ് ബുക്കില്‍ 19 ലക്ഷത്തോളം ഫോളോവേഴ്സുള്ള വെബ്സീരീസ് നടനായ രാഹുല്‍ ഡല്‍ഹിയിലെ താഹിര്‍പൂരിലെ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കഴിയുമ്പോഴാണ് ഓക്സിജനുവേണ്ടി യാചിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ആദ്യ സന്ദേശം ഫെയ്സ്ബുക്കിലിട്ടത്.
ഞാന്‍ കോവിഡ് പോസറ്റീവാണ് 4 ദിവസമായി ആശുപത്രിയില്‍ കഴിയുന്നു.പക്ഷെ രോഗത്തിന് തെല്ലും കുറവില്ല.എന്റെ ഓക്സിജന്‍ നില തുടര്‍ച്ചയായി കുറഞ്ഞുവരുന്നു.ഇവിടെ അടുത്ത് ഓക്സിജന്‍ കിടക്കകളുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടൊ.എന്നെ സഹായിക്കാന്‍ ആരും ഇല്ല.കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.തീര്‍ത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റിടുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുല്‍ തന്റെ തലസ്ഥാന നഗരിയിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് ശനിയാഴ്ച പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശം പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും ടാഗ് ചെയ്തിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇടപെട്ട് അന്ന് വൈകുന്നേരം ദ്വാരകയിലെ ആയുഷ്മാന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.നാടക നൃത്ത സംവിധായകനുമായ രാഹുല്‍ വോറ നെറ്റ്ഹിറ്റ്സിലെ അണ്‍ഫ്രീഡം എന്ന സീരീസിലൂടെയാണ് പ്രസിദ്ധനായത്.
തക്കസമയത്ത് മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നും നാമെല്ലാം ഈ മരണത്തില്‍ കുറ്റക്കാരാണ് എന്നും മരണവാര്‍ത്ത പുറത്ത് വിട്ട അരവിന്ദ് ഗൗ ചൂണ്ടികാട്ടി.
ഫിലീം കോര്‍ട്ട്.