സീരിയല്‍ നടി ആന്‍ മരിയക്ക് കല്ല്യാണം-ചെക്കന് ഒരു പാലാക്കാരന്.
സിനിമ സീരിയല്‍ നടി ആന്‍ മരിയ വിവാഹിതയാകുന്നു.സോഷ്യല്‍ മീഡിയ ലോകത്ത് പാലാക്കാരി അച്ഛായത്തി എന്നറിയപ്പെടുന്ന ആനിന് പാലാക്കാരന് അച്ഛായന് തന്നെയാണ് വരനായി എത്തുന്നത്.പാലാസ്വദേശിയും സോഫ്റ്റ്വെയര് എന്‍ജിനീയറും യൂടൂബ് ബ്ളോഗറുമായ ഷാന്‍ ജീയോയാണ് വരന്.കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇന്ന് വിവാഹം.പാലായാണ് ആന്‍ മരിയയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ താമസം എറണാകുളത്താണ്.
എന്റെ മാതാവ് സീരിയലില്‍ ക്ലാരചേച്ചിയായി അടുത്തിടെ ശ്രദ്ധനേടിയിരുന്നു.സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്താണ് അഭിനയരംഗത്തേക്ക് ആന്മരിയ എത്തുന്നത്.അഭിനയത്തില്‍ സജീവമായിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷം. എ.എം നസീര്‍ സാറിന്റെ ദത്ത് പുത്രിയാണ് ആദ്യം അഭിനയിച്ച സീരിയല്‍.പിന്നീട് അരയന്നങ്ങളുടെ വീട്,ചാവറ അച്ഛന്,മേഘസന്ദേശം,പൊന്നമ്പിളി,ഒറ്റച്ചിലമ്പ് തുടങ്ങിയ ഒരുപിടി നല്ല സീരിയലുകളുടെ ഭാഗമായി.
വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, അയാള്‍ ജീവിച്ചിരിപ്പുണ്ട്,മാസ്ക്ക് എന്നീ സിനിമകളിലും അഭിനയിച്ചു.രണ്ട്
വെബ് സീരീസുകളിലും ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.വരനായെത്തുന്ന ഷാന്‍ ജിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ഫുഡ് ബ്ളോഗറും വീഡിയോ ക്രിയോറ്ററുമാണ്.ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും നിരവധി ഫോളോവേഴ്സാണ് താരങ്ങള്‍ക്കുള്ളത്.വിവാഹ മംഗളാശംസകള്‍…..
ഫിലീം കോര്‍ട്ട്.