സീരിയല്‍ നടി മഞ്ജുവിന്റെ മരണം-സഹതാരം കിഷോര്‍ സത്യയുടെ…..
ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും വേദന സമ്മാനിച്ചുകൊണ്ട് നടിയും ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മഞ്ജു സ്റ്റാലിന് മരണത്തിന് കീഴടങ്ങി.ബുധനാഴ്ചയായിരുന്നു മരണം പലരും അറിഞ്ഞത് FBയിലൂടെയും പത്രവാര്‍ത്തകളിലൂടെയും യൂടൂബ് ചാനലുകളിലൂടെയുമായിരുന്നു.
സിനിമയിലും സീരിയലുകളിലും കെരക്റ്റര് റോളുകളില്‍ തിളങ്ങി വരികയായിരുന്നു മഞ്ജു.അഭിനയിച്ചു കൊണ്ടിരുന്നത് അജി മേടയില്ന്റെ പുതിയ സിനിമയായ ഫെയര്‍ ആന്റ് ലൗലിയില്‍ ആയിരുന്നു.മരണം വിശ്വസിക്കാന്‍ കഴിയാതെ സഹതാരമായ കിഷോര്‍ സത്യ FBയില്‍ കുറിച്ചതിങ്ങനെ-
ഇന്നലെ രാത്രി 10 മണിയോടെ സംവിധായകന് അന്‍സാര്‍ ഖാന് വിഴിച്ചു പറഞ്ഞു.’കിഷോര്‍,നമ്മുടെ സീരിയലില്‍ ഹൗസ് ഓണറായി അഭിനയിച്ച മഞ്ജു കോവിഡ് വന്ന് മരിച്ചു എന്ന് ചില ഗ്രൂപ്പുകളില്‍ കണ്ടു.സത്യമാണോ എന്ന് തിരക്കാന്‍ ചിലരോട് പറഞ്ഞിട്ടുണ്ട്.കിഷോറും നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ….’
കേട്ടപ്പോള്‍ ഉള്ളുലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി.പക്ഷെ നേരം വെളുത്തു ഫോണ്‍ നോക്കിയപ്പോള്‍ പലരും ഈ വാര്‍ത്ത പങ്കുവെച്ചിരുന്നു. പല ഓണ്‍ലൈന്‍ വാര്‍ത്തലിങ്കുകളും ചിലര്‍ വാട്സ്ആപ്പ് ചെയ്തിരുന്നു.അതില്‍ ഒരെണ്ണത്തില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് പട്ടം സ്റ്റാന്‍ലി എന്ന് പരാമര്‍ശിച്ചിരുന്നു.(എന്നാല്‍ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല)അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു.എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാള്‍ ആയിരുന്നു അദ്ദേഹം.
സ്റ്റാന്‍ലി ചേട്ടനെ വിളിക്കുമ്പോഴും അതൊരു വ്യാജവാര്‍ത്ത ആവണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വിളിച്ചത്.പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ നൊമ്പരത്തിന്റെ തുരുത്തിലേക്ക് വലിച്ചെറിഞ്ഞു.
പെട്ടെന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടല്‍ പോലെയും തോന്നിയപ്പോള്‍ മഞ്ജു ആശുപത്രിയില്‍ പോയി .അതിന് മുമ്പ് മറ്റ് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ് സാറ്റാന്‍ലി ചേട്ടന് പറഞ്ഞത്.ചെന്നപ്പോഴേ ഓക്സിജന്‍ കൊടുത്തു.ICUവില്‍ ഒഴിവില്ലായിരുന്നു.2 ദിവസം കഴിഞ്ഞാണ് ICU ബെഡ് കിട്ടിയത്.7-8 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി…..
അവരുടെ വാതോരാതെയുള്ള വര്‍ത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല.ഉള്ളില്‍ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചുവെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചതെന്നു സ്റ്റാന്‍ലി ചേട്ടന് ഇന്ന് പറയുമ്പോള്‍ മാത്രമാണ് അറിയുന്നത്.
പ്രിയപ്പെട്ടവരെ ഇന്നലെവരെ കോവിഡ് നമ്മുടെ അപ്പുറത്തെ വീട്ടില്‍ മാത്രമേ വരൂ എന്ന് നമ്മള് നമ്മുടെ മനസ്സിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.കോവിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലേക്ക് നാം തിരിച്ചെത്തണം.ഓക്സിജന്‍ സിലിണ്ടറിന്റെയും ICU, വെന്റിലേറ്റര്‍ ബെഡുകളുടെയും ഇല്ലായ്മ അങ്ങ് ദില്ലിയിലെയും മുംബൈയിലെയും പത്ര വാര്‍ത്തകള്‍ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ സത്യം കൂടിയാണെന്ന് ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാവണം.
‘ജീവന്റെ വിലയുള്ള ജാഗ്രത’എന്ന് പറയുന്നതിന്റെ വില നാം മനസ്സിലാക്കണം.
ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കിഷോറിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ഫിലീം കോര്‍ട്ട്.