സീരിയല്‍ നടി റബേക്കയെ വിവാഹം കഴിച്ചത് യുവ സംവിധായകന് ശ്രീജിത്ത്-ഇന്നലെ.
തുടങ്ങിയത് കുഞ്ഞികൂനന്‍ എന്ന സിനിമയിലൂടെയാണ്.എന്നാല്‍
തിളങ്ങിയത് കസ്തൂരിമാനിലെ കാവ്യ ആയതോടെയാണ് റബേക്ക
എന്ന യുവ സുന്ദരിക്ക് വരനായെത്തിയിരിക്കുന്നത് ക്യാമറക്ക് പിന്നില്‍ നിന്നുള്ള ആളാണ്.യുവ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റെബേക്കയെ വിവാഹം കഴിച്ചിരിക്കുന്നത്.ഫെബ്രുവരി 14 പ്രണയദിനത്തിലാണെന്നുള്ളതും പ്രത്യേകതയാണ്.
തൃശൂരില്‍ നിന്നുള്ള സുന്ദരിയായ റബേക്ക താന്‍ ശ്രീജിത്തുമായി
പ്രണയത്തിലാണെന്ന് മുമ്പ് തുറന്ന് പറഞ്ഞിരുന്നു.ഒപ്പം നവ മാധ്യമങ്ങളില്‍ ഇരുവരും ഒന്നിച്ച് നില്ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.നിരവധി തവണ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു.ഇരുവരും ഒന്നിച്ചതില്‍ ആരാധകരും ഹാപ്പിയാണ്.റബേക്ക സന്തോഷ്,ശ്രീജിത്ത് വിജയന് ദമ്പതികളെ ആശീര്‍വദിക്കാന്‍ സിനിമയില്‍ നിന്ന് നിരവധി താരങ്ങള്‍ ഒഴുകിയെത്തി.
കോഴിക്കോടിന്റെ സ്വന്തം ഹരീഷ് കണാരന് കുടുംബസമേതം എത്തിയപ്പോള്‍ ബിബിന്ജോര്ജ്ജും ധര്‍മ്മജനുമടക്കം ഒട്ടനവധി നടീനടന്മാര് എത്തിയത് രംഗം കൊഴുപ്പിച്ചു.കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാന രംഗത്തെത്തിയ ആളാണ് റബേക്കയുടെ ഭര്‍ത്താവ് ശ്രീജിത്ത് വിജയന്.ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി മാര്‍ഗ്ഗം കളി എന്ന സിനിമ ചെയ്തതും ശ്രീജിത്തായിരുന്നു.
യുവനവ ദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.