സുരക്ഷിതമായ ഇടമല്ല സിനിമ – സൂക്ഷിക്കേണ്ടതാണ് – നടി നിത്യ മേനോന്.
നിങ്ങള്‍ക്ക് കഴിവുണ്ടായാല്‍ മാത്രം പോര ചില നീക്കുപോക്കുകള്‍ നടത്തിയാല്‍ മാത്രമേ സിനിമയിലൂടെ മുന്നേറാന്‍ സാധിക്കുകയുള്ളൂ.ചിലരുടെ കാര്യത്തില്‍ അത് ശരിയാണ്.എന്നാല്‍ ചിലരിത് ഗൗനിക്കാറില്ല.പക്ഷെ മറ്റ് ചിലരുണ്ട് ഇതൊന്നും താങ്ങാന്‍ കഴിയാതെ എല്ലാം ഉള്ളിലൊതുക്കി ഒറ്റ അഭിനയം കൊണ്ട് തൃപ്തിയടഞ്ഞ് മൂലയിലിരിക്കുന്നവര്.അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി സംസാരിക്കുകയാണ് നിത്യാമേനോന് എന്ന നടി വാക്കുകള്‍ ഇങ്ങനെ – സുക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷയുള്ള ജോലിയല്ല. പക്ഷെ അതൊരു ചോയ്സ് ആണ്.നമുക്ക് സുരക്ഷ വേണോ അതോ ക്രിയേറ്റിവിറ്റി വേണോ എന്ന് തീരുമാനിക്കാം.ക്രിയേറ്റീവായിട്ടുള്ള ആളുകള്‍ സുരക്ഷ നോക്കില്ല.അതൊരു ഉള് പ്രേരണയാണ്.നമുക്കൊന്നും ചെയ്യാനും പറ്റില്ല ക്രിയേറ്റീവായ ഒരാള്‍ക്ക് എന്തെങ്കിലും പുതുതായി ചെയ്ത് കൊണ്ടേയിരിക്കും അല്ലെങ്കില്‍ പറ്റില്ല.അതുകൊണ്ട് സുരക്ഷക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാകും അത് തെരഞ്ഞെടുക്കുക.കൂടാതെ തന്റെ അഭിനയത്തെ കുറിച്ചും വെല്ലുവിളിയായ കഥാപാത്രത്തെ കുറിച്ചും പറയുന്നുണ്ട് നിത്യ.
ഏറ്റവും വലിയ വെല്ലുവിളിയായ കഥാപാത്രം കാഞ്ചനയാണ്.ഞാനും ആ ക്യാരക്ടറും രണ്ട് വിപരീത ദിശയിലുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഉള്ളില്‍ നിന്നൊരു പ്രതിരോധമുണ്ടാകും.ആ റോള്‍ വലിയ സംശയത്തോടെയാണ് ചെയ്തതെന്നും നിത്യാമേനോന് പറയുന്നു.
ഫിലീം കോര്‍ട്ട്.