സൂരജ് പോയി – ഇനി പുതിയ ആള്‍ക്കൊപ്പം സീരിയല്‍ നടി മനീഷ.
പാടാത്ത പൈങ്കിളിയില് നിന്നും സൂരജ് പിന്മാറിയത് വാര്‍ത്തയായിരുന്നു.സൂരജ് സീരിയലിലേക്ക് തിരിച്ചെത്തുമോ എന്ന പ്രതീക്ഷയിലായിരുന്നു ഇത്രനാളും പ്രേക്ഷകര്‍.
എന്നാല്‍ ചില ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താന്‍ പരമ്പരയില്‍ നിന്നും പിന്മാറിയതെന്നും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും വ്യക്തമാക്കി കൊണ്ട് സൂരജ് തന്നെ രംഗത്ത് വന്നു.
ഇപ്പോഴിത സൂരജിന് പകരം ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ പരിചയപ്പെടുത്തുകയാണ് പാടാത്ത പൈങ്കിളിയിലെ നായിക മനീഷ.ലൈവിലെത്തിയാണ് പുതിയ ദേവയെ കണ്മണി പരിചയപ്പെടുത്തിയത്.ലുക്ക്ജിത്ത് സൈനിയാണ് സീരിയലിലെ പുതിയ ദേവ.കാഞ്ഞങ്ങാട് സ്വദേശിയാണ് ലുക്ക്ജിത്ത്.ഓഡീഷനിലൂടെയാണ് സൂരജുമായി രൂപ സാദൃശ്യമുള്ള താരത്തെ സീരിയലിലേക്ക് തിരഞ്ഞെടുത്തത്.സൂരജിനെ നമ്മളാരും മാറ്റിയതല്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് സ്വയം പിന്മാറിയതാണെന്നും കണ്മണി പറയുന്നു.ദേവക്ക് നിങ്ങള്‍ നല്കിയ പ്രേക്ഷക പിന്തുണ ഇനിയും നല്‍കണമെന്നും മനീഷ ലൈവില്‍ അഭ്യര്‍ത്ഥിച്ചു.
ഫിലീം കോര്‍ട്ട്.