സ്റ്റണ്ട് മാസ്റ്റര്‍ നിത്യാനന്ദം മരണപ്പെട്ടു.സിനിമയില്‍ നിന്ന് വീണ്ടും ദു:ഖം തന്നെ.
വരുന്ന വാര്‍ത്തകളൊന്നും ശുഭകരമല്ല.മരണം കവര്‍ന്ന് കൊണ്ട് പോകുന്ന സിനിമാക്കാരിലേക്കിത നിത്യാനന്ദവും എത്തിയിരിക്കുന്നു.3000ത്തിലേറെ സിനിമകളില്‍ ഫൈറ്റ് രംഗം ചെയ്ത നിത്യാനന്ദ ഒരിക്കലും വില്ലനായിരുന്നില്ല.
അദ്ദേഹത്തെ കുറിച്ച് സംവിധായകന് സലീം ബാബ പറയുന്നതിങ്ങനെ-30 വര്‍ഷത്തെ പരിചയം.ഒരു ചിത്രത്തിന് വേണ്ടി ബാംഗഌര് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 40 ദിവസം ഒന്നിച്ച് ഉണ്ടും ഉറങ്ങിയും ഒപ്പം തന്നെ.മാഫിയ ശശി എന്ന സ്റ്റണ്ട് മാസ്റ്ററുടെ ശിഷ്യനായിരുന്നു നിത്യാനന്ദം.പേര് പോലെ തന്നെ ആനന്ദം തുളുമ്പുന്ന മനുഷ്യന്.ചെയ്യുന്ന ജോലി അടിപിടി ആണെങ്കിലും എളിയ മനുഷ്യന്റെ വിയോഗ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും അതിനുള്ള കാരണം വ്യക്തി ബന്ധത്തോടൊപ്പം ആദ്യമായി സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററായത് തന്റെ ‘പ്രമുഖന്’ എന്ന ചിത്രത്തോടെയായിരുന്നെന്നും അദ്ദേഹം അനുസ്മരിക്കുന്നു.
ബോക്സര്‍ നിത്യ എന്ന പേരിലറിയപ്പെടുന്ന അദ്ദേഹം കൊറിയോഗ്രാഫറായ ചിത്രമാണ് ഗുണ്ട,ലോലന്‍സ്,വലിയങ്ങാടി,ഫോര്‍ ഫ്രണ്ട്സ,് ജോസേട്ടന്റെ ഹീറോ തുടങ്ങിയവ.കൂടാതെ നിരവധി തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ചിത്രങ്ങല്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.
ചെന്നൈ വടപളനി സ്വദേശിയായ ബോക്സര്‍ നിത്യ വോവിഡിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയ അദ്ദേഹത്തെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കാരം നടത്തി.62 വയസ്സായിരുന്നു.ഭാര്യയും ഒരു മകളും മകനുമായിരുന്നു പ്രിയതാരത്തിന്.ആദരാഞ്ജലികളോടെ….
ഫിലീം കോര്‍ട്ട്.