സൗന്ദര്യം കൂട്ടാനല്ല 6 കിലോ കുറച്ചത്-അനുസിത്താര.
നായിക വേഷങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുസിത്താര.ഹാപ്പി വെഡ്ഡിംഗ്,രാമന്റെ ഏദന്‍ തോട്ടംപോലുള്ള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്.നായിക വേഷങ്ങള്‍ക്ക് പുറമെ സഹ നടിയായും അനു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി.മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുള്ള താരമാണ് അനു.തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങലും വീഡിയോസും നടി പങ്കുവെക്കാറുണ്ട്.അതെസമയം ശരീരഭാരം കുറച്ച് സന്തോഷം പങ്കുവെച്ചുള്ള നടിയുടെ പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വയറലായിരുന്നു.
വണ്ണം കൂടിയതിന്റെ പേരില്‍ മുമ്പ് നിരവധി വിമര്‍ശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന താരമാണ് അനു സിത്താര.ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ചാണ് അതിനുള്ള മറുപടിയായി താരം എത്തിയത്.മെലിഞ്ഞ സുന്ദരിയായി ദാവണിചുറ്റിയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് തന്നെ വണ്ണം കുറക്കാനായി സഹായിച്ചതത്രേ.
ഉണ്ണി പറഞ്ഞു കൊടുത്ത ഡയറ്റ് പഌന്‍ തുടര്‍ന്നാണ് ശരീരഭാരം കുറഞ്ഞത്.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു സ്പെഷ്യല്‍ ഡയറ്റ് പഌനാണ് ഉണ്ണിമുകുന്ദന് പറഞ്ഞത്.ഇത് ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും ഇനിയും ശരീരഭാരം കുറക്കാനാണ് പഌനെന്നും താരം പറയുന്നു.നിലവില്‍ മലയാളത്തില്‍ ഇപ്പോഴും സജീവമായിരിക്കുന്ന താരം കൂടിയാണ് അനു സിത്താര.
ഫിലീം കോര്‍ട്ട്.