100 കോടി 300 കോടി കിട്ടുന്നത് മാത്രമല്ല സിനിമയുടെ വിജയം ജനം കാണുന്നതാണ്, സുരേഷ് ഗോപി…
കളങ്കമില്ലാതെ പറയാന്‍ സുരേഷ് ഗോപിക്ക് കഴിയും കാരണം അദ്ദേഹം പറഞ്ഞത് നൂറുശതമാനം ശരിയാണ്. സിനിമ പല കോണിലൂടെ വിറ്റ് കോടികള്‍ നേടുന്നതിലല്ല ജനം അതെങ്ങനെ ഏറ്റെടുക്കുന്നു എന്നതിലാണ് സിനിമയുടെ വിജയവും നിലനില്‍പ്പും. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍നിന്ന്, സിനിമയുടെ വിജയം എന്ന് പറയുന്നത് നൂറ് കോടിയും മുന്നൂറ് കോടിയും കയറിയെന്ന് പറയുന്നതല്ലെന്ന് നടന് സുരേഷ് ഗോപി.
‘നഷ്ടമില്ലാതെ ചിലവാക്കിയ പൈസയെങ്കിലും പ്രൊഡ്യൂസര്‍ക്ക് കിട്ടിയെന്ന് പറയുന്നിടത്താണ് അതിന്റെ വിജയം. സിനിമ പുഷ്ടി പ്രാപിച്ച് നില്‍ക്കുന്നത് അതിന്റെ പ്രൊഡക്ഷന്‍ ശക്തമായി നില്‍ക്കുമ്പോഴാണ് കാവലായി സിനിമയില്‍ എത്തിയ അനുഭവങ്ങളും സുരേഷ് ഗോപി പറയുന്നു. കാലികപ്രസക്തിയുള്ള വിഷയങ്ങളിലെല്ലാം ശരിയായ കാവല്‍ ഇല്ലാത്ത അവസ്ഥയുണ്ട്. സിനിമയുടെ വിജയത്തെയും സന്തോഷത്തോടെ നടന് നോക്കിക്കാണുന്നു.
‘തമ്പാന് ശരിക്കും ആദ്യം നടക്കേണ്ട ചിത്രമായിരുന്നു. ഇത് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരാള്‍ വന്നു. അയാളുടെ ഇംഗിതവും നടന്നു.” വരനെ ആവശ്യമുണ്ട് “സിനിമയുടെ റിലീസിന് മുന്‍പ് തന്നെ “കാവല്‍” സിനിമ തുടങ്ങി. അല്ലാതെ താന്‍ ഇനി സിനിമ ചെയ്യില്ലെന്ന് പറഞ്ഞിരുന്നില്ല’- അദ്ദേഹം വിശദീകരിച്ചു. തമ്പാനെ പോലുള്ള കഥാപാത്രങ്ങളും ഇതിനെ ഉള്‍ക്കൊണ്ട് സിനിമകളും ഇനിയുമാകാമെന്നും അദ്ദേഹം പറയുന്നു. അവിടെയാണ് കാര്യം കഴിവുള്ളവര്‍ ഇതേ കഥ മാറ്റിപ്പറഞ്ഞു വിജയിപ്പിക്കട്ടെ അല്ലാതെ താന്‍ ചെയ്തു ഇനി ആരും തൊടരുതെന്ന് പറയുന്നതില്‍ എന്താണ് കഴമ്പ് FC