120 പേര് മാത്രം, ആഡംബരത്തിന് ഒട്ടും കുറവില്ല, കത്രിന വിക്കി താരവിവാഹം കണ്ണുതള്ളികും …..

കുറച്ചു ദിവസങ്ങളായി ആഘോഷങ്ങള്‍ തുടങ്ങിയിട്ട് അതിനിതാ അവസാനമായിരിക്കുന്നു,
ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കെയ്ഫും വിവാഹിതരായി. ജയ്പൂരില്‍ വെച്ച്
നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു താര വിവാഹം.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീതം, മെഹന്തി ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹച്ചടങ്ങ്. ഡിസംബര്‍ 7 മുതല്‍ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്‍പത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹവീഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്.
2022 തുടക്കത്തില്‍ വിവാഹവീഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം. ഇതിനു മുമ്പ് 2019 ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവീഡിയോയുടെ സംപ്രേക്ഷണാവകാശവും വന്‍ തുകയ്ക്കായിരുന്നു അമേരിക്കന്‍ ചാനല്‍ സ്വന്തമാക്കിയത്.
ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശനമൊരുക്കിയത്. നേരത്തേ നല്‍കിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമേ വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കൂ. ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികള്‍ ഒപ്പുവയ്ക്കണം. റിസോര്‍ട്ടിനുള്ളിലേക്ക് ഫോണ്‍ കൊണ്ടുപോവാനോ ഫോട്ടോ എടുക്കാനോ പാടുള്ളതല്ല. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ ആകെ 120 പേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്.
ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്മാന് ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കി.ഈ സുരക്ഷ കത്രീനക്ക് ജീവിതകാലം മുഴുവന്‍ കിട്ടട്ടെ FC