ദില്‍വാലെ ദുല്ഹാനിയക്ക് 25 വയസ്സ്-എന്നും യൗവ്വനം കാണുന്നവര്‍ക്കും.
ഇതൊരു സിനിമയായിറങ്ങി പതുക്കെ ആളുകള്‍ തിയേറ്ററിലേക്ക് എത്തി.ശേഷം ആളുകള്‍ തിയേറ്ററില്‍ നിന്നിറങ്ങാതെയായി.ദില്‍ വാലെ ദുല്‍ഹാനിയ ലേ ജായേംഗേ എന്ന ചരിത്രമായിമാറിയ സിനിമയിറങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
രാജും സിമ്രാനുമായി ഷാറൂഖാനും കജോളും അഭിനയിച്ച DDlJ മുംബൈയിലെ മറാത്ത മന്ദിര്‍ എന്ന തിയേറ്ററില്‍ ആയിരത്തി ഇരുന്നൂറ്റി അമ്പത്തിയൊന്ന് ആഴ്ചയാണ് പ്രദര്‍ശിപ്പിച്ചത്.ഈ തിയേറ്ററില്‍ 46 വര്‍ഷത്തോളം ജോലി ചെയ്ത ഒരാള്‍ 9000 തവണയാണ് ചിത്രം കണ്ടത്.സകല റിക്കാര്‍ഡുകളും DDLJയുടെ പേരിലാണ്.
വില്ലന്‍ വേഷത്തില്‍ നിന്ന് കാമുകന്റെ വേഷത്തിലേക്ക് കൂടുമാറ്റി ഷാറൂഖാനെ രാജ് ആക്കിയത് ആദിത്യ ചോപ്രയായിരുന്നു.അദ്ദേഹം സംവിധാനത്തിലേക്ക് കാലെടുത്തുവെച്ച ചിത്രം കൂടിയായിരുന്നു.
1995 ഒക്ടോബര്‍ 20നാണ് യാഷ്രാജ് ഫിലീംസിന്റെ ബാനറില്‍ പഞ്ചാബിലെ കടുക് പാടങ്ങള്‍ക്ക് നടുവില്‍ നിന്ന് പ്രണയമൊഴുക്കികൊണ്ട് ദില്‍ വാലേ ദുല്‍ഹാനിയ ലേ ജായേംഗേ എന്ന സിനിമ പിറവി എടുത്തത്.
പ്രണയത്തിന് കമിതാക്കള്‍ക്ക് ഇതില്‍ക്കവിഞ്ഞൊരു സമ്മാനം വേറെ കിട്ടികാണില്ല.ഇനി കിട്ടാനും പോകുന്നില്ല.അമരീഷ് പുരിയുടെ ക്രൂരനായ അച്ഛന് അനുപംഖേറിന്റെ സ്വപ്ന തുല്ല്യനായ അച്ഛന് വേഷം ആരാധകരുടെ ഹൃദയത്തിലേക്ക് കുടിയേറിയത് ഈ
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുമാണെന്നതാണ് മറ്റൊരത്ഭുതം.
ജിതിന് ലളിത ഒരുക്കിയ ഗാനങ്ങള്‍ ലതാജി, ആശാ ഭോസ്ലെ,കുമാര്‍ സാനു തുടങ്ങിയവരുടെ ചുണ്ടിലൂടെ മധുരമായി ഒഴുകി വരികയായിരുന്നു.അഭിനയിച്ചവര്‍ക്കും കണ്ടവര്‍ക്കും എല്ലാം 25 വയസ്സ് കൂടിയിരിക്കുന്നു.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ DDLJക്ക്.
ഫിലീം കോര്‍ട്ട്.