നടി നമിത പറയാതെ മൂടിവെച്ചത് വിവാഹമല്ല.. ആ സസ്പെന്‍സ് ഇതാ പറഞ്ഞിരിക്കുന്നു….
കുറച്ചു ദിവസമായി പറയുന്നു വിശേഷം ഉണ്ടെന്ന് അതിതാ പറഞ്ഞിരിക്കുന്നു, പനമ്പള്ളി നഗറില്‍ പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്. സമ്മര്‍ലൈഫ് കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗണ്‍സ്മെന്റ് വീഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഒരു വലിയ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് നമിത ഈയിടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ നമിത പ്രമോദ് ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇതിനിടെയാണ് പുതിയ റസ്റ്ററന്റ് തുടങ്ങുന്നുവെന്ന് നമിത പ്രമോദ് വെളിപ്പെടുത്തിയത്.
”എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടം. സമ്മര്‍ലൈഫ് കഫേ നിങ്ങളുടെ പ്രിയപ്പെട്ട നഗരമായ കൊച്ചിയില്‍ (പനമ്പിള്ളി നഗര്‍) ഉടന്‍ തുറക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും സേവനം നല്കാന് ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തുക” എന്ന കുറിപ്പോടെയാണ് പുതിയ റസ്റ്ററന്റിന്റെ വീഡിയോ പ്രമോഷനുമായി നമിത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചതിനു ശേഷമായിരുന്നു വിവാഹിതയാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
താന്‍ വിവാഹിതയാകാന്‍ പോകുകയാണോ അല്ലയോ എന്നത് ഞായറാഴ്ച അഞ്ച് മണിക്ക് നിങ്ങളെ അറിയിക്കാം എന്നായിരുന്നു കമന്റുകള്‍ക്കു മറുപടിയായി നമിത പ്രതികരിച്ചത്. വസ്ത്രവ്യാപാരരംഗത്തും നൃത്ത രംഗത്തും വിജയം നേടിയ നടിമാര്‍ മലയാളത്തില്‍ സജീവമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി ചിന്തിച്ചാണ് തന്റെ സ്വപ്ന പദ്ധതിയുമായി നമിത എത്തുന്നത്. FC