നടി നയന്‍താര പറയുന്നു’ഒളിച്ചോടി ഞാന്‍ വിവാഹം കഴിക്കില്ല’.എന്നെ പ്രകോപിപ്പിക്കണ്ട.
വാര്‍ത്തകള്‍ നിരവധി വരുന്നുണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരമായി മാറിയ നയന്‍താര എന്ന മലയാളി നടിയെ കുറിച്ച് ‘മാങ്ങയുള്ള മാവിലെ കല്ലെറിയൂ’.
എന്ന് പറഞ്ഞത് പോലെ വാര്ത്തയുണ്ടാക്കിയിട്ടെന്ത് കാര്യം?അത് നാലാള് നോക്കണമെങ്കില്‍ കാമ്പുണ്ടാകണം എന്നാല്‍ നയന്‍സിനെ കുറിച്ചാണെങ്കില്‍ നാലാളല്ല 40 ലക്ഷം പേര് കേള്‍ക്കും.അതും മണിക്കൂറുകള്‍ കൊണ്ട്.
നയന്‍സിന്റെ വിവാഹം കഴിഞ്ഞെന്നും,വിഘ്നേഷ് ശിവ ആരും അറിയാതെ ഒരു ക്ഷേത്രത്തില്‍ വെച്ച് നയന്‍സിന്റെ കഴുത്തില്‍ താലി ചാര്‍ത്തി എന്നുമായിരുന്നു വാര്‍ത്ത.
അതിന് കൃത്യമായ മറുപടിയുമായാണ് നയന്‍സ്
എത്തിയിരിക്കുന്നത്.വിവാഹം എന്ന് പറയുന്നത്
ഭാര്യ-ഭര്ത്താക്കന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്.അത്കൊണ്ട് തന്നെ ആരെയും അറിയിക്കാതെ എന്തിന് വിവാഹം കഴിക്കണം.അത്രക്ക് മണ്ടിയല്ല
ഞാന്‍.വിവാഹം എന്റെ വീട്ടുകാരുടെ സമ്മതത്തോടെയേ നടത്തൂ.
ഞാന്‍ ഇഷ്ടപ്പെടുന്ന ആളിനെ പറഞ്ഞാല്‍ അവര്‍ തന്നെ മുന്നില്‍ നിന്ന് വിവാഹം കഴിപ്പിച്ച് തരും.പിന്നെയെന്തിന് ഒളിച്ചോടണം.
ഞാന്‍ അഭിമുഖങ്ങള്‍ കൊടുക്കാതിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ അവര്‍ക്ക് തോന്നുന്നത് എഴുതി പിടിപ്പിക്കും.അതിലൂടെ എന്നെ പ്രകോപിതയാക്കാം.പ്രതികരിക്കും എന്ന് കരുതികാണും.പക്ഷെ എനിക്ക് പറയണമെന്ന് തോന്നുമ്പോഴെ പറയൂ.
ടാക്സിയില്‍ കയറുമ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് ചോദിക്കും.വിവാഹിതയല്ലെന്ന് പറയുമ്പോള്‍ വാര്‍ത്തയില്‍ കണ്ടല്ലൊ എന്ന് പറയും.
മാധ്യമങ്ങള്‍ അവരുടെ വിശ്വസ്ഥതയാണ് നിലനിര്‍ത്തേണ്ടത് എന്നും നയന്‍സ് പറയുന്നു.
വിഘ്നേഷ് ശിവയുമായി താരം പ്രണയത്തിലാണ്
കല്ല്യാണം കഴിഞ്ഞാല്‍ പറയാം കഴിഞ്ഞെന്ന്.
കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.