ഉണ്ണി കണ്ണനെ കാണാന്‍ ‘ബാലാമണി’ ഗുരുവായൂര്‍ തിരുനടയില്‍ ; നവ്യക്ക് മാറ്റമില്ലെന്ന് ആരാധകര്‍
രണ്ടാം വരവിനൊരുങ്ങുന്ന തിരക്കിലാണ് നവ്യാനായര്‍ ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള കഥ പറഞ്ഞ് നന്ദനം എന്ന സിനിമയെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ് അതിലെ ബാലാമണിയായ നവ്യ ഇത്തവണ ഗുരുവായൂരപ്പനെ കണ്ട് തൊഴുതുനില്‍ക്കുന്നതിന്റെ വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത് ഒരു മാറ്റവും ഇല്ലെന്നാണ് മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായി താരം മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. നവ്യയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ഈ അവസരത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോയ താരത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ വൈറലാവുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് നാടന്‍ പെണ്‍കുട്ടിയായി എത്തിയ താരത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാലാമണി അന്നും ഇന്നും ഒരു പോലെ, ഒരുമാറ്റവുമില്ലാതെ ഇങ്ങിനെ, ചന്തമുള്ള പെണ്‍കൊടി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. പങ്കുവച്ച് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. ടെലിവിഷന്‍ ഷോകളില്‍ നവ്യ സജീവ സാന്നിധ്യമാണ്. ഞങ്ങളും നേരുന്നു നവ്യക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് FC