മലയാള സിനിമയില്‍ എന്നും മരണം സന്തോഷ് മരിച്ചു, ദുഃഖത്തോടെ സഹപ്രവര്‍ത്തകര്‍…..
ദൃശ്യഭംഗി ഒരുക്കിത്തരുന്നതില്‍ മികവുപുലര്‍ത്തിയ കലാകാരനായിരുന്നു സന്തോഷ് വഴിനടക്കാന്‍, സിനിമക്ക് പശ്ചാത്തലം ഒരുക്കുന്നതുകൂടാതെ പരസ്യകലാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മരണപ്പെട്ടിരിക്കുന്നു വാടാനപ്പളി സ്വദേശിയായ സന്തോഷിന് 58 വയസ്സായിരുന്നു.
സന്തോഷ് കലാസംവിധാനം നിര്‍വഹിച്ച മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളായിരുന്നു തൂവാനത്തുമ്പികള്‍, അയിത്തം, കിഴക്കുണരും പക്ഷി, ഉയരും ഞാന്‍ നാടാകെ, എന്നിവ കൂടാതെ നൊമ്പരത്തിപ്പൂവ്, മത്സരം തുടങ്ങി നിരവധി മലയാളം തമിഴ് സിനിമകള്‍ക്കും കലാസംവിധാനം ഒരുക്കിയിട്ടുണ്ട് സന്തോഷ്, വ്യത്യസ്തത നിറഞ്ഞ സിനിമ പോസ്റ്ററുകള്‍ ഒരുക്കിയാണ് സന്തോഷ് താരമാകുന്നത്, കവി സത്യന് വഴിനടക്കലിന്റെ മകനാണ്, സന്തോഷിന്റെ ഭാര്യ ശിവരഞ്ജിനി മകന് ശരണ്‍, ആദരാഞ്ജലികളോടെ FC