ദിലീപിന്റെ ഒരു നായിക കൂടി വിവാഹിതയാകുന്നു, പ്രണയ വിവാഹം രഹസ്യമായി നിശ്ചയം കഴിഞ്ഞു…..
ഇവന് മര്യാദരാമനില്‍ ദിലീപിന്റെ നായിക, വെള്ളിമൂങ്ങയില്‍ ബിജുമേനോന്റെ നായിക, 1983 ല്‍ നിവിന്‍ പോളിയുടെ നായിക അങ്ങിനെ മലയാളികളുടെ ഇഷ്ടനടിയായ നിക്കി ഗില്‍ റാണിയെന്ന കന്നഡ നടി വിവാഹിതയാകുകയാണ്. സഹതാരവും കാമുകനും നടനുമായ ആദിയുമായാണ് വിവാഹം, ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന രണ്ട് താരങ്ങളാണ് നടി നിക്കി ഗില്‍റാണിയും നടന് ആദിയും ഇരുവരും തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമാണ്. ഇരുവരും പ്രണയത്തിലാണ് എന്നതിന് നിരവധി തെളിവുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
നിക്കി-ആദി പ്രണയം വൈറലാകുമ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും വരുന്ന പുതിയ വാര്‍ത്ത ഇരുവരുടേയും വിവാഹ നിശ്ചയം രഹസ്യമായി നടന്നുവെന്നതാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് നിക്കിയുടേയും ആദിയുടേയും വിവാഹനിശ്ചയം നടന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രഹസ്യമായ ചടങ്ങായിരുന്നു വിവാഹനിശ്ചയമെന്നും ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിക്കിയെ മലയാളികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് 1983 എന്ന നിവിന്‍ പോളി സിനിമ റിലീസ് ചെയ്ത ശേഷമാണ്. നിവിന്റെ കാമുകിയായിട്ടാണ് ചിത്രത്തില്‍ നിക്കി അഭിനയിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലും നിക്കി സജീവമാണ്. തനിക്കൊരു പ്രണയമുണ്ടെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ നിക്കി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാമുകനാരെന്ന് നിക്കി വെളിപ്പെടുത്തിയിരുന്നില്ല. ശേഷം നിക്കിയും നടന് ആദി പിനിസെട്ടിയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നിക്കിയുടെ കാമുകന് ആദി തന്നെയെന്ന് ആരാധകര്‍ ഉറപ്പിച്ചത്. എന്തായാലും നിശ്ചയം നടന്നല്ലൊ ഉടന്‍ രഹസ്യമാക്കി വെക്കാതെ വിവാഹം നടക്കട്ടെ FC