ഷൂട്ടിങ്ങിനിടെ നടന് മസ്തിഷ്കാഘാതം ഗുരുതരാവസ്ഥയിലായ നടന് വേണ്ടി പ്രാര്‍ത്ഥിക്കുക.
വളരെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്.ആഷിഖി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ ബോളിവുഡ് നടന് രാഹുല്‍ റോയിയാണ് ഷൂട്ടിങ്ങിനിടെ മസ്തിഷ്ക ആഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.കാര്‍ഗില്‍ എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ റോയ് കുഴഞ്ഞ് വീണത്.സെറ്റിലുള്ളവര്‍ ഭയന്ന് വിറച്ച നിമിഷങ്ങള്‍.ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മുംബൈ നാനവതി ആശുപത്രിയില്‍ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് താരമുള്ളത്.മസ്തിഷ്ക ആഘാതമാണെന്നാണ്
മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.1990ലാണ് മഹേഷ് ഭട്ട്
ആഷിഖ് സംവിധാനം ചെയ്തത്.ആ ചിത്രത്തിലൂടെ എത്തിയ
കൗമാരക്കാരന് യുവ ഹൃദയങ്ങള്‍ കീഴടക്കി. മൂന്ന് പതിറ്റാണ്ടുകള്‍
ബോളിവുഡില്‍ നിറഞ്ഞു നിന്ന താരത്തിന് വന്ന ഈ ദുര്‍ഗതിയില്‍
അന്തിച്ച് നില്‍ക്കുകയാണ് സഹതാരങ്ങളും ലൊക്കേഷനിലുള്ളവരും
എല്ലാ വേദനകളും തരണം ചെയ്തുവരാന് സാധിക്കട്ടെ രാഹുല്‍
റോയ്ക്കെന്ന് പ്രാര്‍ത്ഥിക്കാം നമുക്ക.
ഫിലീം കോര്‍ട്ട്.