ആൺ സുഹൃത്തുക്കളെ എന്റെ കാമുകനാണെന്ന് ചിത്രീകരിക്കരുത്.. ഗോപിസുന്ദറിന്റെ സ്വന്തം അഭയ ഹിരണ്മയി……
മുൻപ് ഭാര്യയെയും രണ്ടു മക്കളെയും കൈവിട്ടാണ് ഗോപി സുന്ദർ അഭയ ഹിരണ്മയിയെ തനിക്കൊപ്പം ചേർത്തത് അന്ന് ആദ്യ ഭാര്യ പ്രിയയുടെ കണ്ണീരിന് ഒരു വിലയും കൽപ്പിക്കാതിരുന്ന അഭയ ഇന്ന് ആ വേദനയിലൂടെ കടന്നു പോകുകയാണ്, ഗോപി സുന്ദറിന്റെ രണ്ടു മക്കളെ പ്രസവിച്ച പ്രിയക്ക് മൂക സാക്ഷിയായി പിടിച്ചു നിൽക്കാൻ കഴിയാതെയാണ് ബന്ധം വേർപെടുത്തിയത്.
9 വർഷം പ്രിയയെ വിട്ട് ഹിരണ്മയിക്കൊപ്പം നിന്ന ഗോപി ഇന്ന് അമൃതയുടെ തണലിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ്, അതിൽ സന്തോഷിക്കുന്നവർ ഹിരണ്മയിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പലവിധ പരിഹാസങ്ങൾ അഴിച്ചു വിടാൻ തുടങ്ങിയതോടെ അവർക്കെതിരേ അഭയ ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ,
എനിക്കൊരു ഉപകാരം ചെയ്യാമോ!!! പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകനാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്താമോ? അവര്‍ക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക. അവര്‍ ‘പുരുഷന്മാര്’ ആയ എന്റെ കൂട്ടുകാരന് ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല. അതു തികച്ചും ക്രൂരമാണ്..!! നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള എന്റെ പ്രതികരണമാണെന്ന് അവകാശപ്പെട്ടുള്ള ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിന്നും യുട്യൂബ് ചാനലുകളില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക. ഒരു മാധ്യമത്തിനും ഞാന്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.
എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്, അതിനിടയിൽ അമൃതയും അഭിരാമിയും ഗോപിയെ കിട്ടിയ സന്തോഷത്തിൽ നവമാധ്യമങ്ങളിൽ തകർപ്പൻ പ്രകടനം നടത്തുന്നുണ്ട് FC