താര സംഘടന അമ്മയുടെ ഗ്രൂപ്പ് ഫോട്ടോ – മമ്മുട്ടി തറയില്‍ മോഹന്‍ലാല്‍ ഒത്തനടുക്ക്… ഈ താരങ്ങള്‍ ഇല്ല…..

ഒത്തിണക്കത്തോടെ പോകേണ്ടവരാണ് എന്നാല്‍ ചിലര്‍ക്ക് ചിലരെ കണ്ടുകൂടാ പടലപ്പിണക്കം… എല്ലാം തരണം ചെയ്തു മുന്നേറുക പ്രയാസമാണ് അതുകൊണ്ട് പോകുന്ന രീതിയില്‍ പോട്ടെ, ഏറ്റവും പുതിയ ഗ്രൂപ്പ് ഫോട്ടോ പുറത്തു വന്നു ഈ കഴിഞ്ഞ അമ്മ മീറ്റിങ്ങില്‍ എടുത്ത ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്, അതില്‍ മമ്മുട്ടി തറയിലും മോഹന്‍ലാല്‍ നടുവില്‍ കസേരയിലുമായാണ് ഇരിക്കുന്നത്.
നിരവധി സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. പ്രധാനമായി രണ്ടു കാര്യങ്ങള്‍ ആണ് അന്നത്തെ ദിവസം നടന്നത്. ഒന്ന് ഷമ്മി തിലകന് എന്ന അതുല്യ താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കി. രണ്ടാമത്തെ കാര്യം വിജയ്ബാബു എന്ന പീഡനകേസ് പ്രതി പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നതാണ്.
എന്നാല്‍ സമൂഹം മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ തരംഗമായി മാറിയത് അമ്മയുടെ ഗ്രൂപ്പ് ഫോട്ടോ ആണ്. താര ജാഡ ഒന്നും ഇല്ലാതെ മമ്മൂട്ടി സാധാരണക്കാരെപ്പോലെ നിലത്ത് ഇരുന്നു കൊണ്ട് ആണ് ഈ ഫോട്ടോ എടുത്തത്. മമ്മൂട്ടി സാധാരണക്കാരെപ്പോലെ നിലത്തിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. അതേസമയം ഈ ചിത്രത്തില്‍ ഏറ്റവും മുകളിലായി കുറച്ചു പേര് ഇരിക്കുന്നത് കാണാം. അതിന്റെ ഒത്ത
നടുവിലാണ് ലാലേട്ടന് ഇരിക്കുന്നത്.
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം ഈ ചിത്രം പറയും എന്നാണ് ചില മമ്മൂട്ടി ആരാധകര്‍ അവകാശപ്പെടുന്നത്. മമ്മൂട്ടി സാധാരണക്കാരെപ്പോലെ നിലത്തു ഇരിക്കുമ്പോള്‍ മോഹന്‍ലാല്‍ ഒരു രാജാവിനെ പോലെ മുകളില്‍ കയറി ഇരിക്കുകയാണ് എന്നാണ് ചില ആളുകള്‍ ഉന്നയിക്കുന്ന വിമര്‍ശനം.
അതേസമയം ഇതിന് മറുപടിയുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഏറ്റവും മുകളില്‍ ഇരിക്കുന്നത് അമ്മ ഭാരവാഹികള്‍ ആണ്. മോഹന്‍ലാല്‍ അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ്. FC