100 കോടിയില്‍ നിന്ന് 135 കോടിയിലേക്ക് പ്രതിഫലം-ഈ നടനെ തോല്പിക്കാന് ആര്‍ക്കും കഴിയില്ല.
10 രൂപ എടുക്കാന്‍ ഇല്ലാത്തവരായി ലക്ഷങ്ങളുണ്ട് ഇന്ത്യയെന്ന മഹാരാജ്യത്ത്.ദാരിദ്രം തുടച്ച് നീക്കാനുള്ള പദ്ധതികള്‍ ശ്രീ.നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മുമ്പുള്ളവരുടെ കിരാത ഭരണവും കൊള്ളയടിയും കാരണം തകര്‍ന്ന് തരിപ്പണമായ നാടിന്റെ ഒരു ഭാഗത്ത് കോടികള്‍ വാങ്ങുന്ന രാജാക്കന്മാരുടെ അഭ്യാസപ്രകടനങ്ങളാണ.് ഇപ്പോഴിത ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന് അക്ഷയ് കുമാര്‍ 2021ലേക്കുള്ള പ്രതിഫല കണക്ക് പുറത്ത് വിട്ട് ഞെട്ടിച്ചിരിക്കുകയാണ്.ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍. ഓള് റെഡി വാങ്ങുന്നത് ഒരു സിനിമക്ക് 100 കോടിയാണ് അത് ഇനി 135 കോടിയിലേക്ക് മാറ്റുകയാണത്രേ.
കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് സിനിമ തീര്‍ക്കുന്നതാണ് അക്ഷയ്
കുമാര്‍ സ്റ്റൈല്‍.എന്തായാലും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഇന്ന് അക്ഷയ് മതി.അതിനുള്ള കാരണം പടം തുടങ്ങിയാല്‍ സാറ്റ്ലൈറ്റ് തന്നെ കിട്ടും കോടികള്‍.സാറ്റലൈറ്റും ഡിജിറ്റല്‍ റൈറ്റ്സും കഴിഞ്ഞാല്‍ നിര്‍മ്മാതാവ് സുരക്ഷിതനായി.ഇത്ര ഗാരണ്ടിയുള്ള നടന് എത്ര കൊടുത്താല്‍ എന്താ.എന്തായാലും 135 കോടിയുടെ മൂല്യമുള്ള അക്ഷയ് എല്ലാവര്ക്കും ലാഭം തന്നെയാണ്.
ഫിലീം കോര്‍ട്ട്.