ബ്രിട്ടീഷ് ആഡംബര വാഹനം കോടികള്‍ മുടക്കി സ്വന്തമാക്കിയത് നടന് ആസിഫലി.. കാലുവെച്ചാല്‍ കുതിച്ചു പായും……

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്യുവി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമായ ഡിഫന്‍ഡര്‍ എച്ച്എസ്ഇ ആണ് ആസിഫ് അലി സ്വന്തമാക്കിയത് എന്നും കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഷോറൂമില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗം. ഡിഫന്ഡറിനെക്കുറിച്ചും പറയാനുണ്ട് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍.
പതിറ്റാണ്ടുകളായി നിരത്തുകളില്‍ നിറഞ്ഞു നിന്നിരുന്ന ഈ വാഹനം നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങി. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം 2019-ല്‍ ആഗോള വിപണിയില്‍ വീണ്ടും വാഹനം തിരികെ എത്തി. മുമ്പ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്പടിയിലാണ് ഈ വാഹനം എത്തിയത്. FC