ബാലയുടെ എലിസബത്തുമായുള്ള വിവാഹം വേര്‍പെട്ടെന്ന് പറയുന്നവര്‍ കാണുക….
അമൃതയോടുള്ള സ്നേഹക്കൂടുതലാണോ അതല്ല ബാലയോടുള്ള വെറുപ്പാണോ താരത്തിനെതിരെ തിരിയാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്, രണ്ടാം വിവാഹം കഴിച്ച അന്നുമുതല്‍ തുടങ്ങിയതാണ് ബാലയെയും എലിസബത്തിനെയും കുത്താന്‍.. അങ്ങനെ ആനന്ദം കണ്ടെത്തുന്നവര്‍ കാണുക ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നടന് ബാല. തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം റിലീസാവുന്നതിന് മുന്നോടിയായാണ് താരം ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
എന്റെ എലിസബത്ത് എന്റേതുമാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ”എന്റെ കൂളിങ് ഗ്ലാസ് ഒരാള്‍ വന്ന് അടിച്ച് മാറ്റി…. അയാള്‍ ആരാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ച് തരാം” എന്നുപറഞ്ഞു കൊണ്ട് ബാല എലിസബത്തിനെ ക്യാമറയ്ക്ക് മുന്നിലേക്ക് ക്ഷണിക്കുകയാണ്. തുടര്‍ന്ന് വിജയ് യുടെ വാരിസ് എന്ന ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നു. ബാലയുടെ പോസ്റ്റിന് കമന്റുമായി നടന് ടിനി ടോമടക്കം നിരവധി പേരാണ് എത്തിയത്. ആര്‍ക്കും നിങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ല, ട്രെന്‍ഡിങ് എന്നാണ് ടിനി കമന്റ് ചെയ്തത്. രണ്ടുപേരെയും ഒരുമിച്ചുകണ്ടതില് സന്തോഷമുണ്ടെന്നും കമന്റുകളുണ്ട്.
ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇരുവരും വിവാഹമോചിതരായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തിയാണ് പുതിയ വീഡിയോയുമായി ബാല രംഗത്തെത്തിയത്. FC