ഒന്നര കോടിയുടെ ബിഎംഡബ്ല്യു എക്സ് 7- ബിഗ് ബി സ്വന്തമാക്കി ലാല്‍, ആഡംബരത്തിന്റെ രാജാവ് …

ലാലിന്റെ ഗാരേജില്‍ ഇനി ഒന്നരക്കോടിയുടെ ആഡംബര കാര്‍ കിടക്കും വാഹന ലോകത്തെ ബിഗ് ബി, ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍. മകന് ജീന്‍ പോളിനൊപ്പമെത്തിയാണ് പുതിയ വാഹനം ലാല്‍ ഗാരേജിലെത്തിച്ചത്.
ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ലാല്‍ എക്സ് 7ന്റെ ഡീസല്‍ പതിപ്പായ 30 ഡിയുടെ ഡിപിഇ സിഗ്നേച്ചര്‍ എഡിഷന് സ്വന്തമാക്കിയത് ഏകദേശം 1.15 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വില 1.46 കോടി രൂപയാണ്. ഇന്ത്യയിലെ ആഡംബര എസ്യുവികള്‍ക്ക് പുതിയ മാനം നല്കിയ ബിഎംഡബ്ല്യു എക്സ് 7 രണ്ടു വര്‍ഷം മുന്‍പാണ് വിപണിയിലെത്തിയത് സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന എക്സ് 7 ബിഎംഡബ്ല്യു ലൈനപ്പിലെ ഏറ്റവും വലിയ എസ്യുവിയാണിത്.
പെട്രോള്‍, ഡീസല്‍ എന്ജിന് മോഡലുകളുണ്ട് ഇതിന് ലാല്‍ സ്വന്തമാക്കിയ ഡീസല്‍ പതിപ്പില്‍ 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള 3 ലിറ്റര്‍ എന്‍ജിനാണ്. എട്ടു സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ത്രീ പീസ് ഗ്ലാസ് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫര്‍ട്ടിനും ഒരുപോലെ പ്രാധാന്യം നല്കുന്ന വാഹനമാണ് എക്സ് 7, ലാലും കുടുംബവും,ഇനി ഒഴുകിനടക്കും FC