യുവ നടന് കാമുകിയുടെ വീടിന് മുന്നില്‍ വെടിയേറ്റു മരിച്ചു-പുലര്‍ച്ചെ ഒരു മണിക്ക്.
ഒന്നേ അറിവായിട്ടുള്ളൂ യുവ നടന് വയറിന് വെടിയേറ്റു മരിച്ചു. വയറിനായിരുന്നു വെടിയേറ്റത്ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങാനായിരുന്നു വിധി.2010ല്‍ പുറത്തിറങ്ങിയ ദി കിഡ്സ് ആര് ഓള് റൈറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ എഡ്ഡി ഹസ്സെല്‍ എന്ന യുവനടനാണ് തന്റെ 30ാം വയസ്സില്‍ ദിരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.
തന്റെ കാമുകിയെ സന്ദര്‍ശിക്കാന്‍ അവരുടെ ടെക്ക് സാസിലെ ഗ്രാന്‍ഡ് പ്രൈരീ അപ്പാര്‍ട്ട്മെന്റില്‍ പുലര്‍ച്ചെ ഒരു മണിയോടെ എത്തിയ എഡ്ഡിയെ ആരോ വെടി വെക്കുകയായിരുന്നു.ഈ സമയം കാമുകി അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു.എന്നാല്‍ ആരാണിതിന് പിന്നില്‍ എന്ന് വ്യക്തമല്ല.പോലീസ് അന്വേഷണം തുടങ്ങി.
2000 മുതല്‍ സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും 2010ലാണ് എഡ്ഡിയുടെ സമയം തെളിഞ്ഞത്.പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.ദി കിഡ് ആര് ഓള് റൈറ്റിന് ശേഷം അവസരങ്ങളുടെ പെരുമഴക്കാലമായിരുന്നു.
സിനിമ കൂടാതെ സര്‍ഫേസ് എന്ന വെബ് സീരീസും തരംഗമായി ദ ഫാമിലി ട്രീ,സ്ററീവ് ജോബ്സിന്റെ ബയോ പിക്ക് ജോബസ്,ഫാമിലീ വീക്കെന്റ്,ഹൗസ് ഓഫ് ഡസ്റ്റ് എന്നിവയെല്ലാം എഡ്ഡിയുടെ ഹിറ്റ് ചിത്രങ്ങളാണ്.നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എഡ്ഡിയുടെ കൊലപാതകത്തില്‍ കാമുകിക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.