സീരിയല്‍ നടന് ഹൃഷികേശിനെ യാത്രക്കിടെ കൊള്ളയടിച്ചു പണവും രേഖകളും പോയി കനത്ത നഷ്ടം……….

സി ഐ ഡി വേഷത്തില്‍ അഭിനയം മാത്രമാണെന്ന് തിരിച്ചറിഞ്ഞ ഏതൊ കള്ളനാണ് പണി കൊടുത്തിരിക്കുന്നത്, സീരിയല്‍ നടന് ഹൃഷികേശ് പാണ്ഡേയെ ബസില്‍ വെച്ച് കൊള്ളയടിച്ച് അജ്ഞാതര്‍. അദ്ദേഹത്തിന്റെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ അപഹരിച്ചു. സി.ഐ.ഡി എന്ന പരമ്പരയിലെ സച്ചിന് എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് ഹൃഷികേശ് പാണ്ഡേ.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം. മുംബൈയിലെ പ്രശസ്തമായ എലഫന്റാ കേവ് സൈറ്റ് സീയിങ് ബസില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. രാവിലെ ആറരയ്ക്ക് കോലാബയില് നിന്നാണ് ബസെടുത്തതെന്ന് താരം പറഞ്ഞു. ‘അതൊരു എ.സി ബസായിരുന്നു. വാഹനത്തില്‍ കയറിയശേഷം ബാഗ് നോക്കിയെങ്കിലും അതിലുണ്ടായിരുന്ന പണവും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും കാര്‍ രേഖകളുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഉടന്‍ തന്നെ കോലാബ പോലീസ് സ്റ്റേഷനിലും മാലഡ് പോലീസ് സ്റ്റേഷനിലും പരാതി നല്കി’. അദ്ദേഹം പറഞ്ഞു. സിഐഡിയില്‍ പോലീസ് ഓഫീസറായി അഭിനയിക്കുന്നതിന്റെയും യഥാര്‍ത്ഥ ജീവിതത്തില്‍ കൊള്ളയടിക്കപ്പെടുന്നതിന്റെയും വിരോധാഭാസത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
”ഞാന്‍ ഒരു സിഐഡി ഇന്‍സ്പെക്ടറായി അഭിനയിച്ചതിനാല്‍, ഷോയില്‍ ആളുകള്‍ എങ്ങനെ കേസുകളുമായി ഞങ്ങളുടെ അടുത്ത് വരുന്നുവെന്നതും ഞങ്ങള്‍ അവ പരിഹരിക്കുന്നതും ഒരു തമാശയായി മാറി. യഥാര്‍ഥ ജീവിതത്തില്‍ പോലും ആളുകള്‍ പ്രശ്നങ്ങളുമായി എന്റെ അടുത്ത് വരാറുണ്ടായിരുന്നു, അവ പരിഹരിക്കാന്‍ ഞാന്‍ സഹായിക്കാറുമുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ കൊള്ളയടിക്കപ്പെട്ടു! പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഈ കേസ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൃഷികേശ് കൂട്ടിച്ചേര്‍ത്തു. പണം പോട്ടേ രേഖകള്‍ മടക്കിനല്കൂ മിസ്റ്റര്‍ കള്ളാ നിങ്ങള്‍ FC