മമ്മുട്ടി ശ്രീനാഥ് ഭാസിക്കൊപ്പം, തൊഴില്‍ നശിപ്പിക്കാന്‍ നോക്കിയാല്‍ കളിമാറും…..

പറയാനുള്ളത് ഇതുപോലെ ചങ്കുറപ്പോടെ പറയുക അപ്പോ ഒരടക്കവും ഒതുക്കവും വരും. മെഗാസ്റ്റാര്‍ പറഞ്ഞത് നടന് ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയത് തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയാണ് നിര്‍മ്മാതാക്കളുടെ സംഘടനാനടപടിയെ മമ്മൂട്ടി വിമര്‍ശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്.
പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണത്തിന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണുമ്പോഴാണ് ശ്രീനാഥ് ഭാസിക്കെതിരായി നിര്‍മ്മാതാക്കള്‍ പുറപ്പെടുവിച്ച അനിശ്ചിതകാല വിലക്കിനെ കുറിച്ച് പ്രതികരിച്ചത്. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്. ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു.
നേരത്തെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അഭിമുഖത്തിനിടയില്‍ അപമാനിച്ചതിനാണ് ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാക്കള്‍ നടപടിയെടുത്തത്. ശ്രീനാഥിനെതിരായ കേസ് പരാതിക്കാരി പിന്‍വലിച്ചെങ്കിലും വിലക്ക് നിലനില്ക്കും എന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ തന്നെ ശ്രീനാഥിനെതിരായ നടപടിയില്‍ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നിരിക്കെയാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കുന്നതും. FC