മോഹന്‍ലാലിന്റെ പ്രിയ നായിക മീനയുടെ ഭര്‍ത്താവ് മരിച്ചു, ബാലതാരം നൈനിക മകളാണ് …..

ശ്രമങ്ങള്‍ ഒരുപാടുനടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പക്ഷെ കഴിഞ്ഞില്ല അനുയോജ്യമായ അവയവം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു അവസാനം ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു.
മോഹന്‍ലാലിന്റെ പ്രിയനായികയായ മീനയുടെ ഭര്‍ത്താവാണ് മരണത്തിന് കീഴടങ്ങിയത്, ‘തെരി’ എന്നചിത്രത്തില്‍ വിജയിന്റെ മകളായ നൈനികയുടെ അച്ഛനാണ്.. തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി.
വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍, ഇരുവരുടെയും മകള്‍ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചതിലൂടെ ആരാധകരുടെ പൊന്നോമനയായി.
വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രമുഖതാരങ്ങളും മറ്റു മേഖലയിലുള്ളവരും അനുശോചനം രേഖപ്പെടുത്തി. ഈയിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തില്‍ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ആദരാഞ്ജലികളോടെ FC