മദ്യ വില ഉയര്‍ത്തിയ നിങ്ങള്‍ മറ്റൊരു പിശാചിനെ നേരിടാന്‍ ഒരുങ്ങിക്കോളൂ.. നടന് മുരളി ഗോപി…..
മദ്യവില ഉയര്‍ത്തി മദ്യം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്നത് കൂടുതല്‍ അപകടകരമായ സാഹചര്യങ്ങളിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി നടന് മുരളി ഗോപി. സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. ഇതിനിടെയാണ് മദ്യവില ഉയരുന്നതിന് വിമര്‍ശിച്ച് നടനും സംവിധായകനുമായ മുരളി ഗോപി എത്തിയത്.
”മദ്യവില താങ്ങാനാവാത്ത വിധം ഉയര്‍ത്തി സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുമ്പോള്‍ നിങ്ങള്‍ കളിക്കുന്നത് അതിലും വലിയ പിശാചായ മയക്കുമരുന്നുമായാണ്” ഇതായിരുന്നു മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം അടുത്തിടെ ഏറെ വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ലഹരിക്കായി സാധാരണക്കാര്‍ ആശ്രയിക്കുന്നത് മദ്യത്തിലാണ്. ലൂസിഫര്‍ എന്ന തന്റെ സിനിമയില്‍ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്കു പതിക്കുമെന്നു കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ ഈ വിപത്തിനെ തുടച്ചുനീക്കാനാകില്ലെന്നും മുന്‍ വാതില്‍ അടച്ചിട്ട് പിന് വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുക തന്നെ ചെയ്യുമെന്നും മുരളി ഗോപി സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു. കൃത്യമായ നിര്‍വചനമാണ് കണ്ണുതുറന്നു കാണുക. FC