നിവിന്‍ പോളിയെ കത്തികൊണ്ട് കുത്തിയ നടന് പ്രസാദ് മരിച്ച നിലയില്‍, ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍…..

രൂപം കൊണ്ട് ക്രൂരനായിരുന്നു അതുകൊണ്ടു തന്നെ സിനിമയില്‍ എളുപ്പത്തില്‍ വില്ലനായി, എന്നാല്‍ അടുത്തറിയുന്നവര്‍ക്ക് എന്‍.ഡി പ്രസാദ് എന്ന നടന് ഒരിക്കലും വില്ലനായിരുന്നില്ല നല്ല മനസ്സിനുടമയായിരുന്നു. നര്‍മ്മം കലര്‍ന്ന സംഭാഷണത്തിനുടമയായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തിനെന്റെ മരണവാര്‍ത്ത ഉള്‍ക്കൊളളാന്‍ പ്രയാസം നേരിട്ടത്, നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ എന്‍.ഡി പ്രസാദ് മരിച്ച നിലയില്‍.
കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്, എപ്പോഴോ സൗഹൃദങ്ങളില്‍ നിന്ന് മാറിയ അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും ഉടലെടുത്തു അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.
കൂടാതെ നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണത്രേ പ്രസാദ്. മയക്കുമരുന്നു കേസില്‍ മുന്‍പ് അറസ്റ്റിലായിട്ടുമുണ്ട്. ആദരാഞ്ജലികളോടെ. FC