ബിഗ് ബി യിലെ മേരിടീച്ചറെ മറന്നോ അവരുടെ പൂര്‍വ്വകാലം അറിയുമോ, ഒരുകാലത്ത് ഈ സുന്ദരി അടക്കിവാണത് …..
മേരിടീച്ചര്‍ ആയിത്തന്നെ അവര്‍ ഈ തിളക്കത്തില്‍ നിന്നിട്ടുണ്ടെങ്കില്‍ അവരുടെ പൂര്‍വ്വകാല സൗന്ദര്യം ഓര്‍ത്തുനോക്കൂ, 1976ല്‍ ഫെമിന മിസ്സ് ഇന്ത്യ പട്ടം ചൂടിയ ആ കൊല്‍ക്കത്തക്കാരി നമുക്ക് ഇന്ന് സുപരിചിതയാണ്.
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇവര്‍ ബിഗ് ബി സിനിമയിലെ മേരി ടീച്ചറാണ്. കുരിശ്ശിങ്കല്‍ തടവാട്ടിലെ മേരി ജോണ്‍ കുരിശ്ശിങ്കല്‍. സാക്ഷാല്‍ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ അമ്മ. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി സിനിമയിലൂടെ മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ആ നടിയുടെ പേര് നഫീസ അലി എന്നാണ്. കൊല്‍ക്കത്തയില്‍ ജനിച്ച നഫീസ അലി മോഡലിംഗ് രംഗത്ത് മാത്രമല്ല തിളങ്ങിയത്. 1972 മുതല്‍ 1974 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദേശീയ നീന്തല്‍ കിരീടം നേടിയതും നഫീസ അലി ആയിരുന്നു. മിസ്സ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത നഫീസ അലി സെക്കന്റ് റണ്ണറപ്പും ആയി. കുതിരയോട്ട മത്സരങ്ങളിലും നടി സാന്നിധ്യമറിയിച്ചിരുന്നു.
തന്റെ അമ്പതാം വയസ്സിലാണ് നഫീസ അലി ബിഗ് ബിയില്‍ അഭിനയിക്കുന്നത്. ആ കഥാപാത്രം എന്നും പ്രേക്ഷകരുടെ മനസ്സില്‍ നില്ക്കുന്ന ഒന്നായി മാറുകയും ചെയ്തു ബിലാല്‍ എന്ന പേരില്‍ ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണോ അതോ അതിന് മുന്‍പുള്ള ബിലാലിന്റെ കഥയാണോ സിനിമ എന്ന് അറിയില്ല. ഒന്നാം ഭാഗത്തില്‍ മേരി ടീച്ചറുടെ കഥാപാത്രം മരണപ്പെടുന്നുണ്ടെങ്കിലും രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ഒരു പക്ഷെ ആ കഥാപാത്രം സിനിമയിലുണ്ടാകാം.
ബിഗ് ബിയ്ക്ക് മുന്‍പുള്ള കഥയാണ് ബിലാല്‍ പറയുന്നതെങ്കില്‍. പ്രശസ്ത ബംഗാളി എഴുത്തുകാരനായ വാജിദ് അലിയുടെ ചെറുമകള്‍ കൂടിയാണ് നഫീസ അലി. നഫീസ അലിയുടെ ഭര്‍ത്താവ് കേണല്‍ രവീന്ദ്രര്‍ സിംഗ് സോദി അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. ജുനൂന് എന്ന സിനിമയിലൂടെയാണ് നഫീസ അലി സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. ശ്യാം ബെനഗല്‍ ആണ് സിനിമ സംവിധാനം ചെയ്തത്. FC