നടന് ശ്രീനിവാസനെ ഇങ്ങനെ കാണേണ്ടി വരുമെന്ന് കരുതിയില്ല, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍…..

ഇതൊരു നടുക്കമാണ്, സിനിമയിലും പൊതുരംഗത്തും കടുത്ത വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ ധീരതയുള്ള നടന് ശ്രീനിവാസന്റെ വീഴ്ച വിശ്വസിക്കാന്‍ കഴിയാതെ താരങ്ങള്‍, ഒപ്പം ആരാധകരും കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്നുള്ള ശ്രീനിവാസന്റെ രോഗാവസ്ഥയിലുള്ള ഒരു ഫോട്ടോ പുറത്തുവന്നത്.
താരത്തെ ഭാര്യ വിമല പരിചരിക്കുന്നതാണ് ഫോട്ടോയിലുള്ളത് ആരോഗ്യസ്ഥിതിയില്‍ കുറച്ചു ക്ഷീണം കാണുന്നതല്ലാതെ മറ്റു കുഴപ്പങ്ങള്‍ എന്താണെന്ന് ഫോട്ടോയില്‍ നിന്ന് മനസ്സിലാകുന്നില്ല എന്തായാലും രോഗ വിവരമറിഞ്ഞ് മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി അടക്കമുള്ള വലുതും ചെറുതുമായ താരങ്ങള്‍ മക്കളായ നടന്മാര് വിനീതിനോടും, ധ്യാനിനോടും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
മലയാളസിനിമയുടെ അമരത്ത് നാലഞ്ചു പതിറ്റാണ്ടുകളാണ് ശ്രീനിവാസന് നിറഞ്ഞു നിന്നത് നടന്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി ക്യാമറക്കു മുന്നിലും പിന്നിലും ശ്രീനിവാസന് എന്നും കരുത്തായി നിലകൊണ്ടു, കുറച്ചു മാസങ്ങളായി രോഗാവസ്ഥയിലാണ് താരം, ഇടയ്ക്കു കുറച്ച് ആശുപത്രിവാസവും നടത്തേണ്ടതായി വന്നിരുന്നു.
എന്തായാലും ആരാധകര്‍ക്കും കുടുംബത്തിനും സിനിമക്കും സഹതാരങ്ങള്‍ക്കും ശ്രീനിവാസനെ ഇനിയും വേണം അദ്ദേഹത്തിന് ആയൂരാരോഗ്യ സൗഖ്യവും, ദീര്‍ഘായുസും ഉണ്ടാവാന്‍ നമുക്ക് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം FC