ഒടിഞ്ഞ കാല്‍തൂക്കി സ്ക്രെച്ചസില് നൃത്തം ചെയ്യുന്ന നടന് സുദേവ്, സാക്ഷിയായി അച്ഛനും അമ്മയും……
വല്ലാത്ത ധീരത കാലൊടിഞ്ഞിരിക്കുമ്പോള് എല്ലാവരും അടങ്ങി ഒതുങ്ങി മൂലക്കിരിക്കും എന്നാല്‍ ആ കാല് തൂക്കി നൃത്തം ചെയ്യുന്ന നടന് സുദേവാണ് താരം.
മകന്റെ വേദനയോടെയുള്ള ചുവടുവെപ്പിന് സാക്ഷികളായി മാതാപിതാക്കളും, ഒരു അപകടത്തെ തുടര്‍ന്ന് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് സുദേവ്. കഴിഞ്ഞ ദിവസം സുദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കുന്ന സുദേവ് ഒരടിപൊളി പാട്ടിനു അനുസരിച്ച് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനാവുക. സ്ക്രെച്ചസിന്റെ സഹായത്തോടെ വായുവിലേക്ക് ഉയര്‍ന്ന് ഡാന്‍സ് സ്റ്റെപ്പുകള്‍ കാണിക്കുന്ന സുദേവിനെ ചിരിയോടെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനെയും കാണാം. എന്നാല്‍, രംഗത്തേക്ക് അമ്മയെത്തിയതോടെ കളികാര്യമായി അമ്മമനസ്സ് പിടഞ്ഞു. നല്ലൊരടി വച്ചുകൊടുത്തിട്ട് ”എന്താടാ കാണിക്കുന്നത്? പോയി അകത്തുകിടക്ക്,” എന്ന് ശാസിക്കുകയാണ് അമ്മ. അമ്മയെത്തിയതോടെ അനുസരണയോടെ മുറിയിലേക്ക് വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നുപോവുകയാണ് സുദേവ്.
ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ വീണ്ടും പത്രം വായന തുടരുന്ന അച്ഛന്റെ മുഖഭാവങ്ങളാണ് ചിരിയുണര്‍ത്തുന്നത്. പത്രം തലതിരിച്ചു പിടിച്ചാണ് വായന. അമ്മയേയും അച്ഛനേയും സഹായത്തിനു വീട്ടിലേക്ക് വിളിച്ചാല്‍ ഗുണവും ദോഷവുമുണ്ട്,” എന്ന തലക്കെട്ടോടെയാണ് സുദേവ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
”അയ്ശെരി….. ഇമ്മാതിരി ഗുണ്ടാ വേഷമൊക്കെ ചെയ്യണ ഇങ്ങള് വീട്ടില്‍ തക്കുടുവാവ ആണല്ലേ?”/ ‘അച്ഛന്റെ ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല രാമ നാരായണ മട്ടു കലക്കി,” ഇങ്ങനെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. FC