മകള്‍ മീര മാത്രമല്ല ഞാനും മരിച്ചു.. നടന് വിജയ് ആന്റണി.. കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്..
താരത്തിനും കുടുംബത്തിനും മാത്രമല്ല സഹപ്രവര്‍ത്തകര്‍ക്കും, മീരയുടെ കൂട്ടുകാര്‍ക്കും ടീച്ചര്‍മാര്‍ക്കും വേലക്കാരിക്കും ആര്‍ക്കും ഇതുവരെ ആ മരണം ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ല… മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആദ്യമായി പ്രതികരിച്ച് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകള്‍ക്കൊപ്പം താനും മരിച്ചുവെന്നാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം എഴുതിയത്. തന്നെ വിട്ടുപോയെങ്കിലും അവള് എന്നും കൂടെയുണ്ടാകും. ജീവിതത്തില്‍ ഇനി താന്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും മകള്‍ക്കു വേണ്ടിയായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിജയ് ആന്റണിയുടെ മൂത്ത മകള്‍ പതിനാറുകാരി മീര ജീവനൊടുക്കിയത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. ബുധനാഴ്ച്ച ചെന്നൈയില്‍ വെച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. ”’എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകള്‍ മീര. മതമോ ജാതിയോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവള് യാത്രയായി. ഇപ്പോഴും അവള് എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവള്‍ക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു.
ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു’. എന്നാണ് വിജയ് ആന്റണിയുടെ വികാരനിര്‍ഭര വാക്കുകള്‍. FC