നടന് വിശാലിന് ഗുരുതര പരിക്ക്, സ്റ്റണ്ട് ഷൂട്ടിങ്ങിനിടെയാണ് വീഴ്ച, പീറ്റര്‍ ഹെയ്നായിരുന്നു മാസ്റ്റര്‍….

ഇതുരണ്ടാം തവണയാണ് വിശാലിന് പരിക്കേല്‍ക്കുന്നത് ആദ്യത്തേതില്‍ നിന്ന് രക്ഷപെട്ട താരം വീണ്ടും ഡ്യുപ്പിലാതെ അഭിനയിച്ചപ്പോഴാണ് പരിക്കേറ്റത് സിനിമ ചിത്രീകരണത്തിനിടെയാണ് നടന് വിശാലിന് പരുക്കേല്‍ക്കുന്നത്.
വിശാലിന്റെ 32-ാം ചിത്രം ‘ലാത്തി’യുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. പരുക്കിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വച്ചു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ടു ചെയ്യുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. പുലിമുരുകന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ ആക്ഷന്‍ മാസ്റ്റര്‍. നടന്മാരായ രമണയും നന്ദയും ചേര്‍ന്നുള്ള റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം തയ്യാറാകുന്നത്.
തെന്നിന്ത്യന്‍ നടി സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. നടന് പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവന് ഷങ്കര്‍ രാജ ചിത്രത്തിന് സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിര്‍വഹിക്കുന്നു. വേഗം പരുക്കുമാറി താരം തിരിച്ചെത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. FC